പേരാമ്പ്ര ഉപജില്ല സ്ക്കൂൾ കലോത്സവം സ്റ്റാറ്റ്സ് വീഡിയോ പ്രകാശനം ചെയ്തു

പേരാമ്പ്ര ഉപജില്ല സ്ക്കൂൾ കലോത്സവം സ്റ്റാറ്റ്സ് വീഡിയോ പ്രകാശനം ചെയ്തു
Nov 7, 2022 06:36 PM | By Balussery Editor

പേരാമ്പ്ര:പേരാമ്പ്ര ഉപജില്ല സ്ക്കൂൾ കലോത്സവം സ്റ്റാറ്റ്സ് വീഡിയോ പ്രകാശനം ചെയ്തു.

ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ലത്തീഫ് കരയത്തൊട്ടി വീഡിയോ പ്രകാശനം നിർവഹിച്ചു.

പ്രോഗ്രാം കൺവീനർ കെ.സജീഷ്, പി.രാമചന്ദ്രൻ , ഇ.കെ.സുരേഷ്, ചിത്രരാജൻ, പി.ബഷീർ, ജയപ്രകാശ് ബാബു, വിനോദ് കുമാർ , പി.കെ.അബ്ദു റഹിമാൻ, ഇ.മജീദ്, അർജുൻ സാരംഗി, വിപിൻ കൽപ്പത്തൂർ, കെ.ശ്രീരാജ് എന്നിവർ പങ്കെടുത്തു.

അഖിൽ ബാബുവിന്റെ രചനക്ക് അർജ്ജുൻ സാരംഗി സംഗീതം പകർന്ന വീഡിയോയുടെ എഡിറ്റിംഗ് അഭിലാഷ് കോക്കാടും ഛായാഗ്രഹണം വിവിൻ പേരാമ്പ്രയുമാണ് നിർവ്വഹിച്ചിരിക്കുന്നത്.

നാളെ അഞ്ചു മണിക്ക് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ എം.കെ.രാഘവൻ എം.പി. തീം സോങ് പ്രകാശനം ചെയ്യും.

ഇന്നു മുതൽ നാല് ദിവസമായി നടത്തപ്പെടുന്ന കലോൽസവത്തിൽ 10 വേദികളിലായി 34 ഇനങ്ങളിൽ 83 സ്കൂളുകളിലെ വിദ്യാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്.

കൂരാച്ചുണ്ട് സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂൾ, ഹൈസ്കൂൾ, യുപിസ്കൂൾ,കൂടാതെ ഹിബാസ് ഓഡിറ്റോറിയം, മദ്രസ്സ ഹാൾ, എന്നിവിടങ്ങളിലാണ് വേദികൾ ക്രമീകരിച്ചിരിക്കുന്നത്. പത്താം തിയ്യതി വൈകൃന്നേരം 5.30 ന് നടക്കുന്ന സമാപന ചടങ്ങ് ബാലുശ്ശേരി എം.എൽ.എ. അഡ്വ.സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായിരിക്കും

Perampra subdistrict School Kalatsavam Stats Video Released

Next TV

Top Stories










News Roundup