---
title: "നാലു ദിവസങ്ങളിലായി കൂരാച്ചുണ്ടിൽ നടന്ന പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവത്തിന് സമാപനമായി"
english_title: "The Perampra subdistrict School Arts Festival held at Koorachund for four days has come to an end"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/79689/the-perampra-subdistrict-school-arts-festival-held-at-koorachund-for-four-days-has-come-to-an-end"
published_at: "2022-11-11T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636dfae3b4aef_.jpg"
keywords: []
---

# നാലു ദിവസങ്ങളിലായി കൂരാച്ചുണ്ടിൽ നടന്ന പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവത്തിന് സമാപനമായി

> **Lead Summary:** കൂരാച്ചുണ്ട്:നാലു ദിവസങ്ങളിലായി കൂരാച്ചുണ്ടിൽ നടന്ന പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവത്തിന് സമാപനം കുറിച്ചു.

## Article Content

കൂരാച്ചുണ്ട്:നാലു ദിവസങ്ങളിലായി കൂരാച്ചുണ്ടിൽ നടന്ന പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവത്തിന് സമാപനം കുറിച്ചു.

സമാപന സമ്മേളനം ബാലുശ്ശേരി എംഎൽഎ അഡ്വ.കെ.എം.സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ച യോഗത്തില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു, കൺവീനർ ആദർശ് പുതുശേരി, പഞ്ചായത്ത് പ്രസിഡന്റ്മാരായ സി.എച്ച്.സുരേഷ്, ടി.പി.ദാമോദരൻ, ശാരദ പട്ടേരി കണ്ടി, കെ.കെ.ബിന്ദു, പഞ്ചായത്തംഗങ്ങളായ ഒ.കെ.അമ്മദ്, വിത്സൺ പാത്തിച്ചാലിൽ, വിൻസി തോമസ്, സണ്ണി പുതിയ കുന്നേൽ, അരുൺ ജോസ് പേരാമ്പ്ര എ.ഇ.ഒ. ലത്തീഫ് കരയത്തൊടി, ജനറൽ കൺവീനർ ലൗലി സെബാസ്റ്റ്യൻ, പി.ടി.എ.പ്രസിഡന്റുമാരായ സണ്ണി എമ്പ്രയിൽ, ബെസ്ലിൻ മഠത്തിനാൽ, പ്രോഗ്രാം കൺവീനർ കെ.സജീഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ മികച്ച പിടിഎക്കുള്ള അവാർഡ് കായണ്ണ ജി.യു.പി.സ്കൂളിന് വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/79689/the-perampra-subdistrict-school-arts-festival-held-at-koorachund-for-four-days-has-come-to-an-end)