adimage

മൂരാട് പാലത്തിൽ ​ഗതാ​ഗത നിയന്ത്രണം

മൂരാട് പാലത്തിൽ ​ഗതാ​ഗത നിയന്ത്രണം adimage
2022-11-17T11:33:00 | By Balussery Editor

ദേശീയപാതയിലെ മൂരാട് പുതിയ പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നവംബർ 18 മുതൽ 25 വരെ പാലം വഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കും.

നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി വാഹന​ഗതാ​ഗതം നിയന്ത്രിക്കണമെന്ന എൻ.എച്ച്.എ.ഐയുടെ ആവശ്യപ്രകാരമാണ് തീരുമാനം.

യാത്ര സുഗമമാക്കാൻ ആവശ്യമുള്ള സ്ഥലങ്ങളിൽ ദിശാ ബോർഡുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്നും കൂടുതൽ തൊഴിലാളികളെയും യന്ത്രസാമ​ഗ്രികളും പ്രയോജനപ്പെടുത്തി സമയബന്ധിതമായി പാലം പ്രവൃത്തി പൂർത്തിയാക്കണമെന്നും നിർദ്ദേദം നൽകിയിട്ടുണ്ട്.

പാലത്തിന്റെ സ്ഥിരതയും മറ്റ് സാങ്കേതിക വിശദാംശങ്ങളും എൻഎച്ച്എഐയും ബന്ധപ്പെട്ട കരാറുകാരനും ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി തലശ്ശേരിയിൽ നിന്ന് കോഴിക്കോടേക്ക് വരുന്ന ചരക്ക് വാഹനങ്ങൾ പെരിങ്ങത്തൂർ-നാദാപുരം-കുറ്റ്യാടി-പേരാമ്പ്ര-ഉള്ളിയേരി-അത്തോളി -പൂളാടിക്കുന്ന് വഴി കോഴിക്കോട് നഗരത്തിൽ പ്രവേശിക്കണം.

കോഴിക്കോട് ഭാഗത്തുനിന്ന് തലശ്ശേരിയിലേക്ക് വരുന്ന ചരക്ക് വാഹങ്ങൾ പൂളാടിക്കുന്ന്- അത്തോളി-ഉള്ളിയേരി-പേരാമ്പ്ര-കുറ്റ്യാടി-നാദാപുരം-പെരിങ്ങത്തൂർ വഴി തലശ്ശേരിയിൽ പ്രവേശിക്കേണ്ടതാണ്.

യാത്രക്കാരുമായി വരുന്ന വാഹനങ്ങൾക്ക് എല്ലാ ദിവസവും രാവിലെ എട്ട് മണി മുതൽ പതിനൊന്ന് വരെയും, വെെകീട്ട് മൂന്ന് മണി മുതൽ ആറ് മണി വരെയും മൂരാട് പാലത്തിലൂടെ ​ഗതാ​ഗതം അനുവദിക്കും.

ബാക്കി സമയങ്ങളിൽ പാലത്തിലൂടെയുള്ള വാഹന​ഗതാ​ഗതം പൂർണ്ണമായും നിരോധിക്കുന്നതാണ്.

യാത്രക്കാരുമായി വരുന്ന വാഹനങ്ങൾക്ക് എല്ലാ ദിവസവും രാവിലെ എട്ട് മണി മുതൽ പതിനൊന്ന് വരെയും വെെകീട്ട് മൂന്ന് മണി മുതൽ ആറ് മണി വരെയും മൂരാട് പാലത്തിലൂടെ ​ഗതാ​ഗതം അനുവദിക്കും.

ബാക്കി സമയങ്ങളിൽ പാലത്തിലൂടെയുള്ള വാഹന​ഗതാ​ഗതം പൂർണ്ണമായും നിരോധിക്കുന്നതാണ്.

യാത്രക്കാരുമായി വടകരയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വടകര-പണിക്കോട്ടി റോഡ്-മണിയൂർ ഹൈസ്കൂൾ-തുറശ്ശേരി മുക്ക്-തുറശ്ശേരിക്കടവ് പാലം-കിഴൂർ ശിവക്ഷേത്രം ജങ്ഷൻ വഴി പയ്യോളിയിൽ പ്രവേശിക്കേണ്ടതാണ്.

പയ്യോളി ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക് വരുന്ന യാത്രാ വാഹനങ്ങൾ പയ്യോളി-തച്ചൻകുന്ന്-അട്ടക്കുണ്ട് പാലം-ബാങ്ക് റോഡ് വഴി വടകര ടൗണിൽ പ്രവേശിക്കും.

കൊയിലാണ്ടിയിൽ നിന്നും വടകരയിലേക്കുള്ള സ്വകാര്യ ലോക്കൽ ബസുകൾ ​ഗതാ​ഗത നിയന്ത്രണമുള്ള സമയങ്ങളിൽ ഇരിങ്ങൽ ഓയിൽമിൽ ജങ്ഷനിൽ യാത്രക്കാരെ ഇറക്കി തിരികേ പോകേണ്ടതാണ്.

വാഹനം വഴി തിരിച്ചുവിടുന്ന സമാന്തര റോഡുകൾ പൊതുമരാമത്ത് റോഡ് വിഭാ​ഗം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നും നിർദ്ദേശിച്ചു.

Content Highlight: Traffic control on Murad bridge

adimage

Next TV

Related Stories
കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

Apr 3, 2026 11:13 AM

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ...

Read More >>
പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 10:52 PM

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍...

Read More >>
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
Top Stories










adimage
News Roundup






adimage adimage
adimage
https://balussery.truevisionnews.com/