ജീവിതശൈലീ രോഗപ്രതിരോധ നിയന്ത്രണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം

ജീവിതശൈലീ രോഗപ്രതിരോധ നിയന്ത്രണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം
Nov 22, 2022 09:31 PM | By Balussery Editor

ഉള്ളിയേരി:ജീവിതശൈലീ രോഗപ്രതിരോധ നിയന്ത്രണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.അജിത നിർവഹിച്ചു.

വൈസ്പ്രസിഡണ്ട് എൻ.എം.ബാലരാമൻ ആധ്യക്ഷ്യം വഹിച്ച പരിപാടിയിൽ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേൺസൺ കെ.ബീന സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ടി.സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം  പി.ഷാജി എന്നിവർ ആശംസയും നേർന്നു.

ഹെൽത്ത് ഇൻസ്പെക്ടർ എം.മുരളീധരൻ ക്ലാസ്സെടുത്തു.

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും ഉള്ളിയേരി ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയാണിത്.

വ്യായാമവും പോഷകാഹാരവും മിതഭക്ഷണവും ജീവിത രീതിയും ശീലമാക്കി ജീവിത ശൈലീ രോഗങ്ങളെ തടയണമെന്ന് യോഗം ആഹ്വാനം ചെയ്തു.

പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ആരോഗ്യ സർവെ ഒരാഴ്ചക്കുള്ളിൽ പൂർത്തീകരിക്കും.

എല്ലാ കുടുംബങ്ങൾക്കും ആരോഗ്യ പരിരക്ഷയും സംരംക്ഷണവും നൽകും.

ക്ലസ്റ്റർതല പ്രചാരണവും പ്രവർത്തനങ്ങളുമാണ് സംഘടിപ്പിക്കുന്നത്.

100 ക്ലസ്റ്റകളാണ് പഞ്ചായത്തടിസ്ഥാനത്തിൽ രൂപകരിച്ചിട്ടുള്ളത്.

Inauguration of Lifestyle Immunization Program

Next TV

Top Stories


News Roundup