ഉള്ളിയേരിയിൽ നൂതന പദ്ധതിക്ക് തുടക്കമായി

ഉള്ളിയേരിയിൽ നൂതന പദ്ധതിക്ക് തുടക്കമായി
Jan 6, 2023 09:29 AM | By Balussery Editor

ഉള്ളിയേരി:ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഉത്പാദന മേഖലയിൽ വെറ്റിനറി ഡിസ്പെൻസറി മുഖേന നൂതന പദ്ധതിക്ക് തുടക്കമായി.

23 ഗ്രൂപ്പ് ഗുണഭോക്താക്കൾക്ക് ഹൈടെക് ഹൈ ഡൻസിറ്റി കൂടും ഒരു ഗ്രൂപ്പിന് 25 അത്യുല്പാദന ശേഷി ഉള്ള ബിവി380 കോഴിക്കുഞ്ഞുങ്ങളും നൽകുന്നതാണ്.

പദ്ധതി50% സബ്സിഡി നിരക്കിൽ ആണ് പദ്ധതി നടപ്പിൽ ആക്കുന്നത്.

മുട്ട ഉത്പാദനത്തിൽ ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

വരും വർഷങ്ങളിൽ കൂടുതൽ ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകാനാണ് ഉദ്ദേശിക്കുന്നത്.

ബാലരാമൻ മാസ്റ്റർ (വൈസ് പ്രസിഡണ്ട്) അധ്യക്ഷനായ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജിത പദ്ധതി ഉൽഘാടനം ചെയ്തു.

ഡോ.പി എം.സുബീഷ് സ്വാഗതവും പദ്ധതി വിശദീകരണവും നടത്തി.

ഗ്രാമപഞ്ചായത്ത് അംഗം സുധീഷ് ആശംസയും ടീ.എസ്. രാഹുൽ നന്ദിയും പറഞ്ഞു.

An innovative project has been launched in Ullieri

Next TV

Related Stories
പ്രവേശനോത്സവവുമായി കോട്ടൂര്‍ എയുപി സ്‌കൂള്‍

Jun 1, 2023 05:01 PM

പ്രവേശനോത്സവവുമായി കോട്ടൂര്‍ എയുപി സ്‌കൂള്‍

കോട്ടൂര്‍ എയുപി സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ കൃഷ്ണന്‍ മണീലായി പരിപാടി ഉദ്ഘാടനം...

Read More >>
ചമല്‍ കണ്ണന്‍കുന്നുമ്മല്‍ കാദര്‍ അന്തരിച്ചു

Jun 1, 2023 04:07 PM

ചമല്‍ കണ്ണന്‍കുന്നുമ്മല്‍ കാദര്‍ അന്തരിച്ചു

കണ്ണന്‍കുന്നുമ്മല്‍ കാദര്‍ (65) അന്തരിച്ചു. ഭാര്യമാര്‍: റജീന, പരേതയായ സൈനബ....

Read More >>
കെകെഎംഎ നിര്‍മ്മിച്ച പൊതു കിണര്‍ നാടിന് സമര്‍പ്പിച്ചു

Jun 1, 2023 03:06 PM

കെകെഎംഎ നിര്‍മ്മിച്ച പൊതു കിണര്‍ നാടിന് സമര്‍പ്പിച്ചു

കുടിവെള്ള ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ദുരിത മകറ്റാനായി കെകെഎംഎ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കിണര്‍...

Read More >>
ടെക്‌നിക്കല്‍ ഹൈസ്‌കൂളിക്കേ് കെയര്‍ ടേക്കര്‍ നിയമനം

Jun 1, 2023 02:41 PM

ടെക്‌നിക്കല്‍ ഹൈസ്‌കൂളിക്കേ് കെയര്‍ ടേക്കര്‍ നിയമനം

ഗവണ്‍മെന്റ് റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിക്കേ് നിയമനം. ദിവസവേതന അടിസ്ഥാനത്തിലാണ് കെയര്‍ ടേക്കര്‍ (വനിത) തസ്തികയിലേക്കുള്ള...

Read More >>
ജിവിഎച്ച്എസ്എസ് മേപ്പയ്യൂരില്‍ ആവേശമായി പ്രവേശനോത്സവം

Jun 1, 2023 01:24 PM

ജിവിഎച്ച്എസ്എസ് മേപ്പയ്യൂരില്‍ ആവേശമായി പ്രവേശനോത്സവം

ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രവേശനോത്സവം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആവേശമായി. വിവിധ പരിപാടികളോടെയാണ് അറിവിന്റെ...

Read More >>
നന്മണ്ട എയുപി സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി

Jun 1, 2023 12:47 PM

നന്മണ്ട എയുപി സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി

നന്മണ്ട സ്‌കൂള്‍ കുരുന്നുകളെ വരവേറ്റു. അക്ഷര മുറ്റത്തെത്തുന്ന കുരുന്നുകളെ സ്‌കൂളിന്റെ സ്വന്തം പ്രൊഡക്ഷന്‍ സെന്ററിലൂടെ സ്വയം നിര്‍മിച്ച...

Read More >>