വോയിസ്‌ ഓഫ് മുണ്ടോത്ത് ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് കിടപ്പ് രോഗികൾക്ക് ആവശ്യമായ സപ്പോർട്ടിങ് കെയർ ഉപകരണങ്ങൾ വാങ്ങിക്കുന്നതിനു വേണ്ടിയുള്ള ഫണ്ട്‌ സമാഹാരണത്തിന് വേണ്ടി ഒരുക്കിയ സമ്മാനക്കൂപ്പൺ പദ്ധതിയുടെ നറുക്കെടുപ്പ് മുണ്ടോത്ത് അങ്ങാടിയിൽ

Jan 9, 2023 11:28 AM | By Balussery Editor

ഉള്ള്യേരി:വോയിസ്‌ ഓഫ് മുണ്ടോത്ത് ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് കിടപ്പ് രോഗികൾക്ക് ആവശ്യമായ സപ്പോർട്ടിങ് കെയർ ഉപകരണങ്ങൾ വാങ്ങിക്കുന്നതിനു വേണ്ടിയുള്ള ഫണ്ട്‌ സമാഹാരണത്തിന് വേണ്ടി ഒരുക്കിയ സമ്മാനക്കൂപ്പൺ പദ്ധതിയുടെ നറുക്കെടുപ്പ് മുണ്ടോത്ത് അങ്ങാടിയിൽ വച്ച് ബഹുമാനപ്പെട്ട ഉള്ള്യേരി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൻ.എം. ബലരാമന്റെ നേതൃത്വത്തിൽ നടന്നു.

ഗ്രാമ പഞ്ചായത്തംഗം കെ.എം.സുധീഷ്, വിജയൻ മുണ്ടോത്ത്, ബാബു കുന്നത്, ഇ.എം.ഗോപാലൻ എന്നിവർ ചടങ്ങിൽ പങ്കാളികളായി.

സമ്മാന കൂപ്പൺ വിജയികൾക്കുള്ള സമ്മാനങ്ങൾ വോയിസ്‌ ഓഫ് മുണ്ടോത്ത് ഓഫീസിൽ വച്ച് കക്കഞ്ചേരി ജിഎൽപി സ്കൂൾ പ്രധാന അധ്യാപകനായ ടി.എം.മോഹൻദാസ് നിർവഹിച്ചു.

ഒന്നാം സമ്മാനം ഗോൾഡ് കോയിൻ അനുപമ ബാലുശ്ശേരിക്കും, രണ്ടാം സമ്മാനം അയൺ ബോക്സ്‌ നാരായൺ ചാത്തൻ കുളത്തിലിനും, മൂന്നും നാലും സമ്മാനം യഥാക്രമം ഷൈനി പറ്റാൻകോട്ട്, വി.എം.ഷൈജു  എന്നിവർക്കും ലഭിച്ചു.

സമ്മാന ദാന ചടങ്ങിൽ വോയിസ്‌ ഓഫ് മുണ്ടോത്ത് സെക്രട്ടറി എ.എം.ബിനോയ്‌  അധ്യക്ഷത വഹിച്ചു.

അനൂപ് മുതുവാട്ട് മീത്തൽ സ്വാഗതവും നിധീഷ് നമ്പ്യാട്ടിയിൽ നന്ദിയും പറഞ്ഞു.

In conjunction with Voice of Mundoth's first anniversary, the Mundoth Market will hold a raffle for a gift coupon scheme to raise funds for the purchase of supportive care equipment for inpatients

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories