കൂട്ടാലിട്ട : കോട്ടൂർ ഫെസ്റ്റിൽ കായിക സ്നേഹികളെ ആവേശത്തിലാക്കിയ ജില്ലാ തല വടംവലി മത്സരത്തിൽ ആദംസ് മുക്കം ചാമ്പ്യൻമാരായി. 47 റെഡ് ഫോഴ്സ് മൂലാട് രണ്ടാം സ്ഥാനം നേടി.

ദേശീയ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ രേഖ ശ്രീ ലൈം മത്സരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എം രഘുത്തമൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. കെ സി സുനിൽ സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ വിലാസിനി , സിന്ധു കെ , മനോഹരൽ, വിനിൽ, അരുൺ , സുനിൽ പാറക്കൽ എന്നിവർ സംസാരിച്ചു
kottur Fest; Adams Mukkam are the champions in the tug-of-war competition