വായന കേവലം പുസ്തക കേന്ദ്രീകൃതമല്ല ജീവിതമാണ് പാഠശാലയായി 'മാറ്റിയെട്ടക്കേണ്ടത് , ഈ പ്രപഞ്ചം തന്നെയാണ് നാം ഇനിയും നിരന്തരമായി വായിച്ചെടുക്കമെന്ന് പ്രൊ.. കെ' ഇ.എൻ കുഞ്ഞഹമ്മദ് പറഞ്ഞു.

കോട്ടൂർ ഫെസ്റ്റിൻ്റെ ഭാഗമായി പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി സംഘടിപ്പിച്ച വായനയുടെ സംഘർഷം, എന്ന സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കെ.ഇ.എൻ. ചടങ്ങ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട്.കെ.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ഷംന.കെ.കെ അദ്ധ്യക്ഷയായിരുന്നു.
മറ്റുള്ളവരോട് എങ്ങനെ യാണ് പെരുമാറേണ്ടതെന്നും, ഒരുമിച്ച് ജീവിക്കാനുള്ള പരിശീലനമാണ് വിദ്യാഭ്യാസവും, വായനയും നമ്മെ സാധ്യമാക്കേണ്ടത്.' എല്ലാറ്റിനു പരി മനുഷ്യപ്പറ്റുള്ള ഒരു പുതിയ തലമുറയെ ചേർത്ത് പിടിക്കാൻ കലയിലൂടെയും സാംസ്കാരിക ഇടപെടലിലൂടെയും കഴിയുമെന്ന പ്രതീക്ഷയിലാണ് നാമെന്ന് കെ.ഇ.എൻ കുട്ടിച്ചേർത്തു.
ചടങ്ങിൽ ഇ. ഗോവിന്ദൻ നമ്പീശൻ എൻ എൻ കക്കാട് ജി എച്ച് എച്ച് എസ് പ്രിൻസിപ്പാൾ ടി.കെ ഗോപി , രാജൻ നയംകുളം പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ് എന്നിവർ സംസാരിച്ചു.
Reading is not just book-centered, life should be 'turned into a classroom' - Prof. K'EN Kunjahammed