ഉള്ളിയേരി : ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി യു പി വിഭാഗം കുട്ടികൾക്കു വേണ്ടി നടത്തുന്ന വോളിബോൾ പരിശീലനത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി അജിത നിർവഹിച്ചു.

പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എം ബാലരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സമിതി കൺവീനർ സത്യൻ കെ കെ സ്വാഗതം പറഞ്ഞു.
അക്കാദമിക് കോ ഓർഡിനേറ്റർ കെ കെ സുരേന്ദ്രൻ , വോളി ബോൾ പരിശീലകൻ കെ കെ സുരേന്ദ്രൻ , സുരേഷ് ബാബു എന്നിവർ സംസാരിച്ചു . ബ്രജേഷ് കുമാർ കെ വി നന്ദി രേഖപ്പെടുത്തി.
Volleyball practice; The inauguration was done by C. Ajitha, President of Ullieri Gram Panchayat