ബാലുശ്ശേരി : ഉള്ളിയേരി പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള ഭിന്നശേഷി കലോത്സവം മഴവില്ല് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി അജിത ഉദ്ഘാടനം ചെയ്തു.

ഒള്ളൂര്‍ ഗവ: യു പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭിന്നശേഷിക്കാര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു . കേരള ഫോക് ലോര്‍ അക്കാദമിഅവാര്‍ഡ് ജേതാവ് മജീഷ് കാരയാട് നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു.
പഞ്ചായത്ത് ഐ സി ഡി എസും സര്‍വ ശിക്ഷാ കേരളയും സംയുക്ത മായാണ് പരിപാടി സംഘടിപ്പിച്ചത്.
വൈസ് പ്രസിഡന്റ് എന്‍ എം ബാലരാമന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ സുരേഷ് ബാബു ആലങ്കോട്, ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ ചന്ദ്രിക പൂ മഠത്തില്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ ടി സുകുമാരന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ കെ ബീന, വാര്‍ഡ് മെമ്പര്‍ മിനി കരിയാറത്ത് മീത്തല്‍ , ബാലുശ്ശേരി ബി ആര്‍ സി ബി പി സി മധുസൂദനന്‍ എന്നിവര്‍ ആശംസകള്‍ അര്‍പിച്ചു.
പ്രധാനാധ്യാപകന്‍ കെ കെ സത്യന്‍ സ്വാഗതം പറഞ്ഞു .ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ഗീത ടി എം നന്ദിരേഖപ്പെടുത്തി. പങ്കെടുത്ത എല്ലാവര്‍ക്കും മെമന്റോയും സമ്മാനങ്ങളും വിതരണം ചെയ്തു
Kalolsavam was inaugurated by C. Ajitha, President of Mazhavill Ullieri Gram Panchayat.