ബാലുശ്ശേരി : സര്‍വോദയം ട്രസ്റ്റ് ബാലുശ്ശേരിയുടെ ആഭിമുഖ്യത്തില്‍ വിശ്വശാന്തിക്കായി ഉപവാസം നടത്തി. ബാലുശ്ശേരി ഗാന്ധി പാര്‍ക്കില്‍ നടത്തിയ പരിപാടി പ്രമുഖ ബാലസാഹിത്യകാരന്‍ ഡോ.കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി മനോജ് കുമാര്‍ അദ്ധ്യക്ഷനായി. കവീനര്‍ ഭരതന്‍പുത്തൂര്‍ വട്ടം, കുന്നോത്ത് മനോജ് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, വൈസ് പ്രസിഡന്റ് എമ്മച്ചം കണ്ടി അസ്സൈനാര്‍, വാര്‍ഡ് അംഗം ഹരീഷ് നന്ദനം സംസാരിച്ചു.
സമാപന സമ്മേളന ഉദ്ഘാടനം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. ദീപ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുന്‍ ഡി.ഇ.ഒ എം.രഘുനാഥ്, വി.പി ഏലിയാസ്, ഓണില്‍ രവീന്ദ്രന്‍, സുജിത്ത് പറമ്പില്‍, കെ .ബാലരാമന്‍, നാരായണന്‍ വൈദ്യര്‍, രാജലക്ഷി ,ഹബീബ സംസാരിച്ചു. റിപ്പബ്ലിക് ദിനത്തില്‍ സര്‍വ്വോദയം ട്രസ്റ്റ് നടത്തിയ ജില്ലാതലഗാന്ധി പ്രശ്നോത്തരി മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനദാനവും ചടങ്ങില്‍ വച്ച് നടന്നു
Balushery Sarvodayam Trust held a fast for Vishwasanti under the auspices of Balushery