കെ എസ് എസ് പി എ പഞ്ചദിന സത്യാഗ്രഹത്തിന് ഐക്യദാർഢ്യം; ബാലുശ്ശേരി സബ്ബ് ട്രഷറി ഓഫീസിന് മുമ്പിൽ കൂട്ടധർണ്ണ നടത്തി

കെ എസ് എസ് പി എ പഞ്ചദിന സത്യാഗ്രഹത്തിന് ഐക്യദാർഢ്യം; ബാലുശ്ശേരി സബ്ബ് ട്രഷറി ഓഫീസിന് മുമ്പിൽ കൂട്ടധർണ്ണ നടത്തി
Feb 1, 2023 10:28 PM | By Truevision Admin

ബാലുശ്ശേരി : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്‌ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പഞ്ചദിന സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കെ എസ് എസ് പി എ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറ് കണക്കിന് പെൻഷൻകാരെ സംഘടിപ്പിച്ചു കൊണ്ട് ബാലുശ്ശേരി സബ്ബ് ട്രഷറി ഓഫീസിന് മുമ്പിൽ കൂട്ടധർണ്ണ നടത്തി.

ഒന്ന് പെൻഷൻ പരിഷ്കരണ , ക്ഷാമബത്ത കുടിശ്ശിക ഉടൻ വിതരണം ചെയ്യുക , രണ്ട് ഒ പി ചികിത്സ കൂടി ഉൾപ്പെടുത്തി മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ പരിഷ്കരിക്കുക, മുന്ന് ഓപ്ഷൻ അനുവദിക്കുക , നാല് ക്ഷാമബത്ത ബത്ത പതിനൊന്ന് ശതമാനം ഉടൻ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് കൂട്ടധർണ്ണ സംഘടിപ്പിച്ചത്.

കെ പി സി സി മെമ്പർ കെ. രാമചന്ദ്രൻമാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു. പെൻഷൻകാരെ വഞ്ചിക്കുന്ന നടപടിയുമായിട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നതെങ്കിൽ പെൻഷൻകാരുടെ കുടുംബാംഗങ്ങളെ കുടി പങ്കെടുപ്പിച്ചു കൊണ്ട് ഇതിലും വലിയ രീതിയിലുള്ള ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകേണ്ടിവരുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സർക്കാരിനെ ഓർമ്മപ്പെടുത്തി.

പ്രസ്തുത പരിപാടിയിൽ കെ എസ് എസ് പി എ സംസ്‌ഥാന കമ്മിറ്റി അംഗം വിഷ്ണു നമ്പൂതിരി , ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീധരൻ പാലയാട് , നിയോജകമണ്ഡലം സെക്രട്ടറി വി. സി. ശിവദാസ് , ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാലൻ പാറക്കൽ , കെ. ഭാസ്കരൻ കിണറുള്ളതിൽ , കെ. എം. രാജൻ, സി. കുഞ്ഞികൃഷ്ണൻനായർ , ബേബി തേക്കാനം , എം. രാജൻ, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സുനിൽകുമാർ ഉണ്ണികുളം , ജോ : സെക്രട്ടറിമാരായ പി. പ്രദീപ്കുമാർ , ഉണ്ണിനായർ അച്ചുത് വിഹാർ, ട്രഷറർ കെ. പി. ആലി , എം. സി. അശോകൻനായർ , ഉണ്ണികുളം മണ്ഡലം പ്രസിഡണ്ട് കെ. കെ. ബാലകൃഷ്ണൻ , സുജിത്ത്കുമാർ കറ്റോട് , ബാലുശ്ശേരി മണ്ഡലം സെക്രട്ടറി എം. രവീന്ദ്രൻ, കൂരാച്ചുണ്ട് മണ്ഡലം സെക്രട്ടറി ചെറിയാൻ അറക്കൽ എന്നിവർ സംസാരിച്ചു.

KSSPA stands in solidarity with five-day satyagraha; A satyagraha was held in front of the Balusherry Sub Treasury Office

Next TV

Related Stories
അംബേദ്കര്‍ ജയന്തി

Apr 15, 2024 10:42 PM

അംബേദ്കര്‍ ജയന്തി

അത്തോളിയുഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി...

Read More >>
യുഡിഎഫ് വനിതാസംഗമം നടത്തി

Apr 12, 2024 09:44 PM

യുഡിഎഫ് വനിതാസംഗമം നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം...

Read More >>
എം.കെ. രാഘവന്‍ പര്യടനം നടത്തി

Apr 10, 2024 07:07 PM

എം.കെ. രാഘവന്‍ പര്യടനം നടത്തി

കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ ബാലുശ്ശേരി...

Read More >>
നീന്തല്‍ പരിശീലനം സമാപിച്ചു

Apr 10, 2024 06:36 PM

നീന്തല്‍ പരിശീലനം സമാപിച്ചു

കോട്ടൂര്‍ എയുപി സ്‌കൂള്‍ പിടിഎ കമ്മറ്റിയുടെ നേതൃത്വത്തില്‍ പത്ത് ദിവസമായി നടന്നുവന്ന നീന്തല്‍...

Read More >>
പെരുന്നാള്‍ കിറ്റ് വിതരണവും, ഉന്നത വിജയികള്‍ക്ക് അനുമോദനവും

Apr 9, 2024 06:47 PM

പെരുന്നാള്‍ കിറ്റ് വിതരണവും, ഉന്നത വിജയികള്‍ക്ക് അനുമോദനവും

തോട്ടുമൂല ശാഖ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റിയുടെകീഴില്‍പെരുന്നാള്‍ കിറ്റ് വിതരണവും, സ്‌കൂള്‍ ,മദ്രസ, പൊതു...

Read More >>
ഐആര്‍എംയു ബാലുശ്ശേരി മേഖല ഐ ഡി കാര്‍ഡ് വിതരണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു

Apr 9, 2024 11:52 AM

ഐആര്‍എംയു ബാലുശ്ശേരി മേഖല ഐ ഡി കാര്‍ഡ് വിതരണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍ (ഐആര്‍എംയു) ബാലു ശ്ശേരി മേഘല ഐ ഡി കാര്‍ഡ്...

Read More >>
Top Stories