കോട്ടൂർ : സിപിഐഎം കോട്ടൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി വികസന ക്ഷേമ പ്രവർത്തനങ്ങൾ മുടക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ജനകീയ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സിപിഐഎം ഏരിയ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു.

ലോക്കൽ സെക്രട്ടറി എം ചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഏരിയ കമ്മറ്റി അംഗം സി.എച്ച് സുരേഷ് അധ്യക്ഷനായി ഏരിയ കമ്മറ്റി അംഗം ടി.കെ.സുമേഷ് .കെ.ഷാജി, എം.കെ വിലാസിനി, വി.കെ അനിത എന്നിവർ സംസാരിച്ചു
CPIM mass protest dharna against central neglect and central anti-people policies