പേരാമ്പ്ര : സബ് ജില്ല ശാസ്ത്ര രംഗത്തിന്റെ ആഭിമുഖ്യത്തിൽ പേരാമ്പ്ര എ.യു.പി.സ്കൂളിൽ ശാസ്ത്ര സംഗമം സംഘടിപ്പിച്ചു.

സബ് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി ഇരുനൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത സംഗമം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു.
എ.ഇ.ഒ. ലത്തീഫ് കരയത്തൊടി അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് കെ.പി. മിനി ടീച്ചർ, പി.ടി.എ. പ്രസിഡന്റ് സുബീഷ്ടി. ബി.ആർ.സി. ട്രെയിനർ സത്യൻ മാസ്റ്റർ, ശാസ്ത്ര രംഗം കൺവീനർ രഘു മാസ്റ്റർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, പി.കെ. സ്മിത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
A science meet was organized at Perampra AUP School