ഫറോക്ക് : ഡി.വൈ : എഫ്.ഐ. ത്രിദിന ജില്ലാ പഠന ക്യാമ്പ് തുടങ്ങി. മുൻ അഖിലേന്ത്യാ പ്രസിഡന്റും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൽ.ജി. ലിജീഷ് അധ്യക്ഷനായി.

ഫറോക്ക് ചുങ്കം ഫാം റോക്ക് ഗാർഡൻ ബഷീർ പാർക്കിൽ നടക്കുന്ന ക്യാമ്പ് ഞായറാഴ്ച സമാപിക്കും. 17 ബ്ലോക്ക് കമ്മിറ്റികളിൽ നിന്നുള്ള 187 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സംസ്ഥാന പ്രസിഡന്റ് വി.വസീഫ്. സംസ്ഥാന കമ്മിറ്റി അംഗം കെ.ഷഫീഖ് എന്നിവർ സംസാരിച്ചു.
സംഘടനയും സംഘാടനവും എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ക്ലാസെടുത്തു. ശനിയാഴ്ച ഓപ്പൺ ഫോറത്തിൽ മാധ്യമങ്ങളുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ ടി.എം. ഹർഷൻ, കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്തു.
ഇന്ത്യ പ്രശ്നങ്ങളും പരിഹാരങ്ങളും കെ.ജയദേവൻ, വലതു പക്ഷ വൽക്കരണം കേരളീയ സമൂഹത്തിൽ ഡോ: അനിൽ ചേലേമ്പ്ര എന്നിവർ അവതരിപ്പിക്കും കലാ പരിപാടികളുമുണ്ടാക്കും. സെക്രട്ടറി പി.സി. ഷൈജു സ്വാഗതതം പറഞ്ഞു
DYFI Three-day District Study Camp; Minister PA Muhammad Riaz inaugurated it