കൂരാച്ചുണ്ട് : കൂരാച്ചുണ്ട് പഞ്ചായത്ത് ഒമ്പതാം വാർഡ് കുടുംബശ്രീ എഡിഎസ് വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡണ്ട് പോളികാരക്കട ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വികസന സമിതി ചെയർമാൻ ഒ.കെ. അമ്മത് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ വൈസ് ചെയർ പേഴ്സൺ ജെബിന അനീഷ് മുഖ്യ പ്രഭാഷണം നടത്തി. എഡിഎസ് ചെയർ പേഴ്സൺ റ സീന സലിം റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റസീന യൂസഫ് . ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ: ഹസീന.സി.ഡി എസ്. ഉപസമിതി അംഗം നിത്യ സുരേഷ്, സി.ഡി.എസ്. അംഗങ്ങളായ ലീല ശ്രീധരൻ , സഫിയ, ആശാ വർക്കർ ശ്രീജ ബാലൻ എന്നിവർ സംസാരിച്ചു.
ദേശീയ ഗാനം ഹിന്ദിയിൽ എംബ്രോയ്ഡറി വർക്കിലൂടെ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് എന്നിവ കരസ്ഥമാക്കിയ മിസ് ബിന എം.എം. മാടശ്ശേരിയേയും ആശ വർക്കർ ശ്രീജ ബാല നേയും ഹോം ഷോപ്പ് ഉടമ സാറ അഷറഫ് . ഹരിത കർമ്മസേനാംഗം റസീനയേയും ചടങ്ങിൽ വെച്ച് ആദരിച്ചു.
സി.ഡി.എസ്. അംഗം റീന ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ എഡിഎസ് വൈസ് ചെയർ പേഴ്സൺ ദീപാ സന്തോഷ് നന്ദിയും പറഞ്ഞു. തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി
Koorachund Panchayat Ninth Ward Kudumbashree ADS Anniversary Celebration