എലത്തൂർ: 2023- 24 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ കാര്‍ഷിക മേഖല അഭിവൃദ്ധിപ്പെടുത്തലിന്റെ ഭാഗമായി രാമല്ലൂര്‍-മമ്പറംതോട് സംരക്ഷണത്തിനായി (കാക്കൂര്‍, ചേളന്നൂര്‍ പഞ്ചായത്ത്) 2.60 കോടി രൂപയും തലക്കുളത്തൂര്‍ പഞ്ചായത്തിലെ നടുത്തുരുത്തി തുരുത്ത് സംരക്ഷണത്തിന് 20 ലക്ഷവും കുരുവട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് 20 ലക്ഷവും അനുവദിച്ചിട്ടുണ്ട്.

ബജറ്റില്‍ ഉള്‍പ്പെടുത്തിയ മറ്റ് പ്രധാന പ്രവൃത്തികള്‍ ചുവടെ ചേര്‍ക്കുന്നു.
1. തലക്കുളത്തൂര്‍, കാക്കൂര്‍ പഞ്ചായത്തുകളില്‍ പൊതുശ്മശാന നിര്‍മ്മാണം
2. നന്മണ്ട-14-ല്‍ സ്റ്റേഡിയം നിര്‍മ്മാണം
3. അണ്ടിക്കോട് ആയുര്‍വ്വേദ ആശുപത്രി കെട്ടിടനിര്‍മ്മാണം
4. പെരുന്തുരുത്തിപാലം
5. ചേളന്നൂര്‍ -പട്ടര്‍പ്പാലം -അണ്ടിക്കോട് റോഡ്
6. അന്നശ്ശേരി പാടശേഖരം രണ്ടാംഘട്ട പ്രവൃത്തി
7. രാമല്ലൂര്‍ തോട് സംരക്ഷണഭിത്തി-ആപ്പുറത്ത് വി.സി.ബി
8. ചേളന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം
9. ചെറുകുളം- റഗുലേറ്റര്‍ കം ബ്രിഡ്ജ്
10. കൂടത്തുംപൊയില്‍- ചെലപ്രം റോഡ് നവീകരണം- ബി.എം ആന്റ് ബി.സി
11. നാരായണ്‍ചിറ വികസന പദ്ധതി
12. കാപ്പാട് - തുഷാരഗിരി റോഡ്
13. പി.യു.കെ.സി റോഡ് നവീകരണം
14. കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍ നവീകരണം
Construction of Stadium in Elathur Constituency in Budget - 14th