പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കും കേന്ദ്രസർക്കാർ പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനയ്ക്കുമെതിരെ ബി ജെ പി ഉള്ളിയേരി മണ്ഡലം പ്രസിഡന്റ് സുഗീഷ് കൂട്ടാലിട നയിക്കുന്ന പദയാത്ര 2023 ഫിബ്രവരി 10, 11 തിയ്യതികളിൽ നടക്കും.

10 ന് കായണ്ണയിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗം സി. കെ. പദ്മനാഭൻ ഉദ്ഘാടനം ചെയ്യും.ഉള്ളിയേരിയിൽ നടക്കുന്ന സമാപന സമ്മേളനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം നിർവഹിക്കും. കൂരാച്ചുണ്ട്, കായണ്ണ, കോട്ടൂർ, നടുവണ്ണൂർ, ഉള്ളിയേരി പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങും.
BJP padayatra on February 10 and 11 against Pinarayi government's anti-people policies