നന്മണ്ട : എം.ബി.സി നന്മണ്ട യുടെ നേതൃത്വത്തിൽ നടന്ന നന്മണ്ട പ്രീമിയർലീഗ് ക്രിക്കറ്റ് ടൂർണമെൻറ് നാലാം സീസൺ ആവേശകരമായി അവസാനിച്ചു.

ഫൈനലിൽ കമാൻഡോസ് നരിക്കുനിയെ തോൽപിച്ചു കൊണ്ട് എം എസ്.സി എരമംഗലം ചാമ്പ്യൻമാരായി. ടൂർണമെൻ്റിൻ്റെ ഭാഗമായി എല്ലാ വർഷവും നടത്തിവരാറുള്ള ചാരിറ്റിയുടെ ഭാഗമായി ഒരു കിഡ്നി രോഗിയുടെ സഹായഫണ്ടിലേകുള്ള 50000 രൂപ എം.ബി.സി യിൽ നിന്ന് unity Palath ഏറ്റുവാങ്ങി.
വിജയികൾക്കുള്ള സമ്മാനധാനം നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ ശ്രീ ബാലകൃഷ്ണ കിടാവ് എച്ച്എം ശ്രീ സിദ്ധിക്ക് മാസ്റ്റർ എന്നിവർ ചേർന്നു നിർവഹിച്ചു. റാഷിദ് പുറായിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ് ഭാരവാഹികൾ സംസാരിച്ചു
The Premier League cricket tournament is over