ബാലുശ്ശേരി : ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിൽ നികുതി വർധനവ് ഏർപ്പെടുത്തി കൊണ്ടുള്ള സംസ്ഥാന ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാലുശ്ശേരിയിൽ നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

യൂത്ത് ലീഗ് ദേശീയ സമിതി അംഗം ആഷിഖ് ചെലവൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എച്ച്. ഷമീർ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ. അഹമ്മദ് കോയ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി സി റാജ് ചിറ്റേടത്ത് . മണ്ഡലം ജനറൽ സെക്രട്ടറി സി.കെ.ഷക്കീർ . ലത്തീഫ് നടുവണ്ണൂർ. ഫസൽ കൂനഞ്ചേരി, ഷഫീഖ് മാമ്പൊയിൽ .ഷംസീർ ആശാരിക്കൽ. അലി പുതുശ്ശേരി . അഡ്വ: കെ.കെ. സൈനുദ്ധീൻ ,ഷാ ബിൽ എടത്തിൽ, ജറീഷ് നടുവണ്ണൂർ, ഷാഫി ആശാരിക്കൽ , ഷമീർകണ്ണങ്കോട് സുഹാജ് നടുവണ്ണൂർ, ഫൈസൽ എരോത്ത്, സുബൈർ മാമ്പൊയിൽ, ഷാഫിനെയ്തല, സഹീർ നടുവണ്ണൂർ, ഫൈസൽ നാറാത്ത് . ഉമർ ബിൻ ഖാലിദ്, ഒ.കെ. ഷാഫി എന്നിവർ സംസാരിച്ചു.
Tax increase; State budget proposals should be withdrawn- Muslim Youth League Committee