കൂട്ടാലിട : കോട്ടൂർ ഗ്രാമപഞ്ചായത്ത്കുടുംബാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രത്തിൽ വെച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.

അലോപ്പതി, ആയുർവേദം, ഹോമിയോ വിഭാഗങ്ങളിലായി നടന്ന മെഡിക്കൽ ക്യാമ്പിൽ, പ്രത്യേകം സജ്ജീകരിച്ച നേത്രരോഗ വിഭാഗത്തിൽ തിമിര രോഗ നിർണ്ണയവും ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിങ്ങും നടന്നു. പോഷകാഹാര ബോധവത്കരണത്തിന്റെ ഭാഗമായി അംഗൻവാടി ടീച്ചർമാർ ഒരുക്കിയ ഫുഡ് എക്സിബിഷൻ ഏറെ ശ്രദ്ധേയമായി.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അനിത വി കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ രഘൂത്തമൻ, ഡോ. പ്രജീഷ്, ഡോ. ഐശ്വര്യ, ഡോ : സീന , ഡോ : ദീപ്തി , ജില്ലാ ഒഫ്താൽമിക് കോ ഓർഡിനേറ്റർ ഇ ടി സുലു എന്നിവർ സംസാരിച്ചു. കോട്ടൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സജിന എം പി സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കിഷോർ കുമാർ എം എം നന്ദിയും രേഖപ്പെടുത്തി.
A health fair was held