നന്മണ്ട: കരുണാറാം എ.യു.പി.സ്കൂളിൻ്റെ ശതാബ്ദി ആഘോഷം-സ്മൃതി ശതം പരിപാടിയുടെ ലോഗോ പ്രകാശനം വാർഡ് മെമ്പറും പ്രചരണക്കമ്മറ്റി ചെയർമാനുമായ ബിനീഷ് ഏറാഞ്ചേരി നിർവ്വഹിച്ചു.

ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡണ്ട് യു.കെ നഫീസ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.
ഇ.കെ.സുരേന്ദ്രൻ,ജയൻ നന്മണ്ട, മുരളീധരൻ കൈപ്രം വീട്, ബാലൻ ആക്കിൽ, പ്രകാശൻ ആച്ചലത്ത് എന്നിവർ സംസാരിച്ചു.
ഹെഡ് മാസ്റ്റർ ടി.കെ.സന്തോഷ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.ജി അപർണ നന്ദിയും പറഞ്ഞു
Smriti Satham - Logo Released