ബാലുശ്ശേരി : കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കും, വര്‍ഗ്ഗീയതക്കെതിരെയുമാണ് സി. പി. ഐ. എം. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ ജനകീയ പ്രതിരോധ ജാഥ നയിക്കുന്നത്.

ചുവപ്പിന്റെ കടലായി മാറിയാണ് ബാലുശ്ശേരിയിലെ പ്രവര്‍ത്തകര്‍ ജാഥയെ സ്വീകരിച്ചത്. പോസ്റ്റോഫീസിനടുത്തുനിന്നു പ്രവര്‍ത്തകരും, നേതാക്കളും, റെഡ് വളണ്ടിയേഴ്സും ജാഥയെ സ്വീകരിച്ചു.
ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സ്ത്രീകളടക്കം ആയിരങ്ങള്‍ പങ്കെടുത്തു.കേരളത്തിന്റെ വികസനം തടയാന്‍ യുഡിഎഫും, ബിജെപിയും ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജാഥ മാനേജര്‍ പി. കെ. ബിജു, ജാഥാ അംഗങ്ങളായ സി. എസ്.സുജാത, എം. സ്വരാജ് സംസാരിച്ചു. ഗാന്ധിജിയെപോലെ ജനങ്ങളെ സ്വാധീനിച്ച ഒരു നേതാവും ഇന്ത്യയിലുണ്ടായിട്ടില്ല എന്ന സ്വരാജ് പറഞ്ഞു. പി.മോഹനന്‍, എ.പ്രദീപ്കുമാര്‍, എം.മെഹബൂബ്, പി.കെ.മുകുന്ദന്‍ സംബന്ധിച്ചു.കെ.എം.സച്ചിന്‍ദേവ് എം എല്‍ എ അധ്യക്ഷനായി. ഇസ്മയില്‍ കുറുമ്പൊയില്‍ സ്വാഗതം പറഞ്ഞു.
The popular resistance march led by MV Govindan received a rousing reception in Balusherry