നടുവണ്ണൂർ: മൃഗ സംരക്ഷണ വകുപ്പും കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡും സംയുക്തമായി നടപ്പാക്കുന്ന പ്രോജെനി ടെസ്റ്റിംഗ് പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ട കന്നുകുട്ടികൾക്ക് തീറ്റ വിതരണം നടത്തി.

നടുവണ്ണൂർ പഞ്ചായത്തിലെ 100 കർഷകർക്ക് ആണ് പദ്ധതിയിൽ ആനുകൂല്യം ലഭിച്ചത്. വിതരണം നടുവണ്ണൂർ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ സുധീഷ് ചെറുവത്ത് നിർവഹിച്ചു.
മന്ദങ്കാവ് സൊസൈറ്റി പ്രസിഡന്റ് കെ.എം.രവി അധ്യക്ഷത വഹിച്ചു.
വെറ്ററിനറി സർജൻ ഡോ ബിനീഷ് പി പി, മനേഷ്, തുടങ്ങിയവർ സംസാരിച്ചു.അമൽജിത്ത് സി.പി. സ്വാഗതവും എ.എം ഗംഗാധരൻ നന്ദി രേഖപ്പെടുത്തി.
Fodder was distributed