നടുവണ്ണൂർ: നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഭക്ഷണശാലയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിർവ്വഹിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എം.ശശി, ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.സി.സുരേന്ദ്രൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ.ജലീൽ ,ഗ്രാമപ്പഞ്ചായത്ത് മെമ്പർ സജീവൻ മക്കാട്ട്, ഹെഡ്മാസ്റ്റർ ടി.മുനാസ്, ഡപ്യുട്ടി എച്ച്.എം റീനാകുമാരി, എസ്.എം.സി ചെയർമാൻ അഷറഫ് പുതിയപ്പുറം, പി.ടി.എ വൈസ് പ്രസിഡണ്ട് കെ.ടി.കെ റഷീദ് എ പി.ഷാജി, അശോകൻ പുതുക്കുടി എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പൽ കെ. ലൈജു സ്വാഗതവും, പി.ടി.എ പ്രസിഡണ്ട് സത്യൻ കുളിയാപ്പൊയിൽ നന്ദിയും പറഞ്ഞു
The kitchen was inaugurated