ബാലുശ്ശേരി : അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അത്തോളിയില്‍ ജില്ലാ സമ്മേളന വിളംബര ജാഥ നടത്തി.

പ്ലാറ്റിനം ജൂബിലി സമ്മേളന പ്രതീകമായി 75 ഹരിത പതാകയേന്തി നേതാക്കളും പ്രധാനപ്രവര്‍ത്തകരും മറ്റും അണിനിരന്ന ജാഥ ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ അത്താണിയില്‍ നിന്നും ആരംഭിച്ച് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരിസരത്ത് സമാപിച്ചു.
മണ്ഡലം ലീഗ് പ്രസിഡന്റ് സാജിദ് കോരോത്ത്, വൈസ് പ്രസിഡന്റ് എ.പി അബ്ദു റഹിമാന്‍, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എം.സി ഉമ്മര്‍, ജനറല്‍ സെക്രട്ടറി കെ.എ.കെ ഷമീര്‍, ട്രഷറര്‍ കരിമ്പയില്‍ അബ്ദുല്‍ അസീസ്, സഹ ഭാരവാഹികളായ വി.എം സുരേഷ് ബാബു, ഒ.കെ ആലി, സി.കെ നസീര്‍, ടി. പി അബ്ദുല്‍ ഹമീദ്, പി.ജലീല്‍,മഖ്ബൂല്‍ കൊടശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Atholi Panchayat Muslim League Committee organized a district conference proclamation march at Atholi.