ബാലുശ്ശേരി : അന്തരിച്ച മുന്‍മഖ്യമന്ത്രിയും പ്രമുഖ കോന്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്ക് മലബാറില്‍ പ്രത്യേകിച്ച് കോഴിക്കോട് ഏറെ പ്രിയപ്പെട്ട നാട് കായണ്ണയായിരുന്നു.

കായണ്ണ എന്നതിനെക്കാള്‍ കായണ്ണയിലെ കോണ്‍ഗ്രസ് നേതാവായിരുന്ന യശശരീരനായ പി.സി. രാധാകൃഷ്ണനായിരുന്നു എന്നതാണ് ശരി. കോണ്‍ഗ്രസ് മുന്‍ നടുവണ്ണൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായ എം. ഋഷികേശന്‍ മുന്‍മഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സ്മരിക്കുന്നു.
ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ പി.സി. രാധാകൃഷ്ണനെയും സ്മരിക്കുകയാണ്. പിസിയിലൂടെയാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ പിസിയോടൊപ്പം പോവാറുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി പിസിയുമായി കോണ്‍ഗ്രസ് രാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോള്‍ കേള്‍വിക്കാരനായി ഒപ്പമിരിക്കുകയും അദ്ദേഹത്തിന്റെ സ്‌നേഹവും സൗഹൃദവും മതിയോളം നുകരാന്‍ കഴിഞ്ഞതും ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നു.
കായികാധ്യപക സംഘടന സംസ്ഥാന പ്രസിഡന്റ്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സിക്രട്ടറി, ഒടുവില്‍ ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പിസി പരിപാടികള്‍ക്ക് സ്ഥിരമായി ഉമ്മന്‍ചാണ്ടിയേയാണ് ക്ഷണിക്കാറ്.
എത്ര തിരക്കുണ്ടായാലും ഉമ്മന്‍ചാണ്ടി പിസിയുടെ പരിപാടിക്ക് എത്തുമായിരുന്നു. അത്രയേറെ സ്‌നേഹവും വാത്സല്യവുമായിരുന്നു ഉമ്മന്‍ചാണ്ടിക്ക് പിസിയോട്. ഗുരു ഭക്തി ബഹുമാനമായിരുന്നു തന്റെ രാഷ്ട്രീയാചാര്യനായ ഉമ്മന്‍ചാണ്ടിയോട് പിസിക്ക്.
പിസി രോഗത്തിന്റെ പിടിയില്‍ അകപ്പെട്ടപ്പോള്‍ സ്വാന്തനവും സഹായവുമായി ഉമ്മന്‍ചാണ്ടി കൂടെ ഉണ്ടായിരുന്നു. അതു പോലെ തന്നെ പിസിയുടെ വിയോഗ വാര്‍ത്ത അറിഞ്ഞ ഉടനെ ഒസി ഓടിയെത്തി, ആദ്യാവസാനം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.
കായണ്ണയില്‍ പിസിയുടെ ശവസംസ്‌കാര ചടങ്ങും അനുശോചനയോഗവും കഴിഞ്ഞാണ് അദ്ദേഹം മടങ്ങിയത്.
പിസിയുടെ മകളുടെ വിവാഹ തിയ്യതി നിശ്ചയിച്ചത് ഉമ്മന്‍ചാണ്ടിക്ക് പങ്കെടുക്കാന്‍ പറ്റാവുന്ന തിയ്യതി നോക്കിയാണ്. പക്ഷേ എന്തോ അത്യാവശ്യ കാരണത്താല്‍ ഡല്‍ഹിക്ക് പോവേണ്ടി വന്ന ഉമ്മന്‍ചാണ്ടിക്ക് വിവാഹത്തിന് എത്തിച്ചേരാന്‍ കഴിഞ്ഞില്ല.
ഇനി കോഴിക്കോട് വരുമ്പോര്‍ വീട്ടിലേക്ക് വരാമെന്ന് ഒസി പിസിയുടെ മകന്‍ പ്രത്യുഷിനെ അറിയിക്കുകയായിരുന്നു. എിന്നീട് കോഴിക്കോട് ജില്ലയില്‍ ആദ്യമായി എത്തിയ ഉമ്മന്‍ചാണ്ടി പിസിയുടെ വീട്ടില്‍ എത്തിയ ശേഷമാണ് പരിപാടികള്‍ക്ക് പോയത്. അന്ന് പറഞ്ഞ വാക്ക് മറക്കാതെ പാലിക്കപ്പെട്ടു.
പിസിയുടെ മരണ ശേഷവും കുടുംബവുമായുള്ള ബന്ധം ഉമ്മന്‍ചാണ്ടി നിലനിര്‍ത്തി പോന്നതിന്റെ ഉദാഹരണമാണിത്. ഇനി ഉമ്മന്‍ ചാണ്ടി ഓര്‍മകളില്‍ മാത്രം ജ്വലിച്ചു നില്‍ക്കുന്ന ജനനായകനായി മാറി. അദ്ദേഹത്തിന് ശതകോടി പ്രണാമം
#OommenChandy and #Kayanna #through #PC; #Congress #leader #Rishikesh #recalls