ബാലുശ്ശേരി: ബാലുശ്ശേരി മഞ്ഞപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഹൈസ്‌കൂള്‍ റോഡ് ഉണ്ണൂലുമ്മകണ്ടി നസീറിന്റെ മകന്‍ മിഥ്‌ലാജ് (20) ആണ് മരണപ്പെട്ടത്.
ഉമ്മ: സജ്‌ന. സഹോദരി:അന്‍ഷിദ ഇന്നലെ വൈകുന്നേരം കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ മിഥിലാജിനെ കാണാതാവുകയായിരുന്നു. നരിക്കുനി ഫയര്‍ഫോഴ്‌സ് സ്ഥലത്ത് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഇന്നലെ കണ്ടെത്താനായില്ല.
ആറാളക്കല്‍ പുഴയുടെ ചുഴിയില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചതിരിഞ്ഞ് 20 മണിക്കൂറോളം ദുരന്ത നിവാരണ സേനയുടെ തൃശ്ശൂര്‍ യൂണിറ്റ് ക്യാമറയുടെ സഹായത്തോടെ നടത്തിയ തെരച്ചിനൊടുവിലാണ് മിഥിലാജിന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം മുങ്ങിപ്പോയ ഭാഗത്തുനിന്നും നൂറുമീറ്റര്‍ ദൂരെ വെള്ളത്തിനടിയില്‍ തങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവ് സ്ഥലം സന്ദര്‍ശിച്ചു. മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
#deadbody of the# missing #youth was #found in #Balussery #Kottanata #Manjapuzha