പേരാമ്പ്ര: പേരാമ്പ്രയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. പേരാമ്പ്ര യത്തീന്‍ഖാനയ്ക്ക് സമീപം പെട്രേള്‍ പമ്പിന്റെ അടുത്തുവച്ചാണ് അപകടം നടന്നത്. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു അപകടം.
പേരാമ്പ്രയില്‍ നിന്ന് ചാലിക്കരയിലേക്ക് പോകുന്ന ഓട്ടോറിക്ഷയും പേരാമ്പ്രയിലേക്ക് വരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടേ മറിയുകയായിരുന്നു.
ഓട്ടോറിക്ഷ ഡ്രൈവര്‍ കല്ലോട് കുളത്തു കുന്നുമ്മല്‍ അനില്‍കുമാര്‍ (50), ചാലിക്കര പുത്തൂര് വീട്ടില്‍ മൊയ്തീന്‍ കോയ, ഭാര്യ ഫാത്തിമ (55), ജംഷീന (35), നജീബ് (30), നാജിയ (18) നിസ്സാന്‍ (1) എന്നിവരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്.
പരിക്കേറ്റ ഇവരെ ഇഎംഎസ് ആശുപത്രിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഫുട്പാത്തിലൂടെ നടന്നു പോകുന്ന സികെജി കോളേജ് വിദ്യാര്‍ത്ഥികളായ സാലിക്ക് (18) വടകര, എരവട്ടൂര്‍ പുതിയയേടത്ത് ഷാനിഫ് (18) എന്നിവര്‍ക്കും പരിക്കുണ്ട്.
#Autorickshaw and #car #collide #accident