ഉള്ള്യേരി : ഉള്ള്യേരിയിൽ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു.

നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയും ഉള്ളിയേരി ചിറക്കര പറമ്പത്ത് മനോജിന്റെ മകളുമായ അക്ഷിമയ്ക്കാണ്(14) ഗുരുതരമായി പരിക്കേറ്റത്.
ഇന്നലെ രാവിലെ സ്കൂളിലേക്ക് പോകുമ്പോള്‍ വീട്ടിനടുത്ത് റോഡില്‍ വച്ചാണ് കുട്ടിയെ കാട്ടു പന്നി ആക്രമിച്ചത്.
കുട്ടിയുടെ പിന്‍ഭാഗത്താണ് കുത്തേറ്റത്. ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കുട്ടിയെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
A 14-year-old girl who was going to school after being bitten by a wild boar in Ullyeri was seriously injured