കൂരാച്ചുണ്ട് : കൂരാച്ചുണ്ട് അങ്ങാടിയിലെ പ്രധാന റോഡിലെ നടപ്പാതയിലുണ്ടായ കുഴി യാത്രക്കാർക്ക് അപകട ഭീഷണിയായി മാറുന്നു. ഇത് സ്കൂൾ കുട്ടികളെയും ദുരിതത്തിൽ ആക്കുന്നു. പഞ്ചായത്ത് ഓഫീസ്, കൃഷി ഓഫീസ്, മൃഗാശുപത്രി, വില്ലേജ് ഓഫീസ്, രജിസ്ട്രാർ ഓഫീസ് തുടങ്ങി കൂരാച്ചുണ്ടിലെ പ്രധാന സർക്കാർ ഓഫീസുകളിലേക്കുള്ള പാതയോരം കൂടിയാണിത്.
ഓവുചാലിന്റെ സ്ലാവ് തകർന്ന് മാസങ്ങൾക്ക് മുൻപാണ് കുഴിയുണ്ടായത്. പലപ്പോഴും യാത്രക്കാർ കുഴിയിൽ വീണ് അപകടത്തിൽ ആവാറുണ്ട്. അപകട സാധ്യത സംബന്ധിച്ച് ജനങ്ങൾ പലതവണ പരാതി പറഞ്ഞെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഉടൻ നടപടി സ്വീകരിക്കണമെന്ന് ഐഎൻടിയുസി ഡ്രൈവേഴ്സ് യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി എൻ അനീഷ് ആവശ്യപ്പെട്ടു.
Accident leaves passengers in misery