ഉള്ള്യേരി; ഉള്ള്യേരി ഓട്ടോ മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. മാമ്പൊയില്‍ ആയക്കോട് മീത്തല്‍ സിറാജ് 42 ആണ് മരണമടഞ്ഞത്. ഇന്നു പുലര്‍ച്ചെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ രോഗിയെ ഇറക്കി തിരിച്ച് പോകവെ കോമത്ത്കരയില്‍ വെച്ച് ഓട്ടോ മറിഞ്ഞ് വണ്ടിക്കടിയില്‍ പെടുകയായിരുന്നു.
അത് വഴിപോയ നാട്ടുകാര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: നസീറ, മക്കള്‍ :നാജിയ, മുഹമ്മദ്, അയാന്‍, ഹൈസന്‍. സഹോദരങ്ങള്‍ നൗഷാദ്, സിദ്ധിഖ്, സെമീര്‍. മൃതദേഹം കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Ullyeri auto overturns, auto driver dies tragically