ബാലുശ്ശേരി: ബാലുശ്ശേരിയില്‍ ബൈക്ക് കണ്ടെയിനര്‍ ലോറിയിലേക്ക് ഇടിച്ച് കയറി അപകടം.ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. അത്തോളി സ്വദേശി രാജീവനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.
ഉള്ളിയേരി ഭാഗത്തേക്ക് വരികയായിരുന്ന കണ്ടെയിനര്‍ ലോറിയില്‍ എതിര്‍ ദിശയില്‍ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും യുവാവ് തെറിച്ച് റോഡിലേക്ക് വീണു. നാട്ടുകാര്‍ ഓടിക്കൂടുകയും ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു.
ഹൈവെ പൊലീസും, ബാലുശ്ശേരി പൊലീസും സ്ഥലത്ത് എത്തി. പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചു.
Bike crashes into container lorry; biker seriously injured