യാത്രാക്ലേശത്തില്‍ വലഞ്ഞ് കൂട്ടാലിട-നടുവണ്ണൂര്‍ റൂട്ടിലെ യാത്രക്കാര്‍

യാത്രാക്ലേശത്തില്‍ വലഞ്ഞ് കൂട്ടാലിട-നടുവണ്ണൂര്‍ റൂട്ടിലെ യാത്രക്കാര്‍
Mar 21, 2022 02:48 PM | By Balussery Editor

കൂട്ടാലിട: കൂട്ടാലിട - നടുവണ്ണൂര്‍ റൂട്ടില്‍ സംസ്ഥാന ഹൈവേയെ വെല്ലും വിധം റോഡ് നവീകരണം പൂര്‍ത്തിയായിട്ടും യാത്രാസൗകര്യം പഴയപടി പോലുമില്ല .

ഇരു വശങ്ങളും ഇടിച്ച് നിരത്തി വീതി കൂട്ടി, ആധുനിക രീതിയില്‍ റീ ടാര്‍ ചെയ്തിട്ടും ആവശ്യത്തിന് ബസ് സര്‍വ്വീസ് ആരംഭിക്കാത്തതിനാല്‍ യാത്ര പ്രശ്‌നമനുഭവിക്കുകയാണ് ഈ റൂട്ടിലെ യാത്രക്കാര്‍.

കൂട്ടാലിടയില്‍ നിന്നും കൊയിലാണ്ടി മേപ്പയ്യൂര്‍ വടകര ഭാഗത്തേക്ക് പോകാനുള്ള എളുപ്പ വഴിയായ ഈ റൂട്ടില്‍ ഇതിനായി ഒരു ബസ് പോലും സര്‍വ്വീസ് നടത്തുന്നില്ല. റീടാര്‍ ചെയ്തതിനു ശേഷവും മൂന്ന് ബസുകള്‍ മാത്രമാണ് ഈ റൂട്ടില്‍ പേരിനെങ്കിലും ഓടുന്നത്. റോഡ് വികസനമൊന്നും നടക്കാത്ത കാലത്ത് ഏഴോളം ബസുകള്‍ നിറയെ യാത്രക്കാരുമായി സ്ഥിരമായ സര്‍വ്വീസ് നടത്തിയ റൂട്ടു കൂടിയാണ് നടുവണ്ണൂര്‍ കൂട്ടാലിട റൂട്ട്. ഒരു കാലത്ത് കൂട്ടാലിട മൂലാട്, അവിടനല്ലൂര്‍ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് കോഴിക്കോട് വടകര കൊയിലാണ്ടി ഭാഗങ്ങളിലേക്ക് പോകാനുള്ള ഏക വഴിയായിരുന്നു.

നടുവണ്ണൂര്‍ ഭാഗത്ത് നിന്നുള്ളവര്‍ പോലും കോഴിക്കോട്ടേക്ക് പോകാന്‍ കൂട്ടാലിടയില്‍ നിന്നുള്ള ബസുകളെയാണ് ആശ്രയിച്ചിരുന്നത്. കൂട്ടാലിട നടുവണ്ണൂര്‍ വഴി വടകരക്ക് ഓടിയിരുന്ന പി.കെ.ബി.ടി.യും കോഴിക്കോടേക്ക് സര്‍വ്വീസ് നടത്തിയ ഷറീന, ഹസീന, മുരളി, സില്‍വര്‍ലൈന്‍സ്, രഘുനാഥ്, പേരാമ്പ്രക്ക് ഓടിയ ചിഞ്ചു തുടങ്ങിയ ബസുകളും കാലക്രമത്തില്‍ ഈ റൂട്ടില്‍ നിന്നും അപ്രത്യക്ഷമായി.

കൂട്ടാലിട ബാലുശ്ശേരി റോഡിന്റെ വികസനവും നടുവണ്ണൂര്‍ കൂട്ടാലിട റോഡിന്റെ വീതിക്കുറവുമാണ് ഈ റൂട്ടില്‍ ബസ് യാത്ര സൗകര്യം കുറയാന്‍ കാരണമായത്. ബസ് സര്‍വ്വീസ് കുറഞ്ഞതിനാല്‍ ടാക്‌സിക്കാരെയും ഓട്ടോക്കാരെയുമാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത് സ്വന്തം വാഹനങ്ങളുള്ളവരുടെ എണ്ണം കൂടിയെങ്കിലും നടുവണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട സാധാരണക്കാരായ യാത്രക്കാരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികളുമെല്ലാമാണ് കൂടുതല്‍ പ്രയാസപ്പെടുന്നത്.

സ്‌കൂളുകള്‍ തുറന്നതോടെ കോട്ടൂര്‍ ഭാഗത്ത് നിന്ന് കൂട്ടാലിടയിലേക്ക് പോകുന്ന കുട്ടികളും തിരികെ നടുവണ്ണൂരിലെ സ്ഥാപനങ്ങളിലേക്ക് പോകുന്ന ജോലിക്കാരും വലിയ പ്രയാസത്തിലാണ്. അതുകൊണ്ട് തന്നെ അത്തോളി വഴി കോഴിക്കോട്ടേക്കും, നടുവണ്ണൂര്‍ വഴി കൊയിലാണ്ടിയിലേക്കും കെഎസ്ആര്‍ടിസി സര്‍വ്വീസോ സ്വകാര്യ ബസ്സ് സര്‍വ്വിസോ ആരംഭിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

Passengers on the Koottalida-Naduvannur route are stranded due to traffic congestion

Next TV

Related Stories
പൂനത്ത് നെല്ലിശ്ശേരി  ബൂത്തിൽ  സ്ത്രീകളുടെ വലിയ തിരക്കാണ് നിലവിൽ ഉള്ളത്

Apr 26, 2024 08:23 AM

പൂനത്ത് നെല്ലിശ്ശേരി ബൂത്തിൽ സ്ത്രീകളുടെ വലിയ തിരക്കാണ് നിലവിൽ ഉള്ളത്

കോഴിക്കോട് നിയോജക മണ്ഡലത്തിലെ പൂനത്ത് നെല്ലിശ്ശേരി സ്കൂളിൽ ബുത്ത് നമ്പർ 37 - 36. ൽ സ്ത്രീകളുടെ വലിയ തിരക്കാണ് നിലവിൽ...

Read More >>
Top Stories










News Roundup