Nov 1, 2021 11:06 AM

പൂനൂര്‍ : കട്ടിപ്പാറ ഹരിത കേരള മിഷന്റെ ഭാഗമായി ഹരിതം സുന്ദരം കട്ടിപ്പാറ എന്ന പേരില്‍ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ മാലിന്യ സംസ്‌ക്കരണ പദ്ധതിക്ക് കട്ടിപ്പാറയില്‍ തുടക്കമായി. ഡോ. എം.കെ. മുനീര്‍ എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വേംസ് ഇക്കോ സൊല്യൂഷന്‍ എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി 30 അംഗ ഹരിതകര്‍മ്മ സേന രൂപീകരിക്കുകയും മൂന്ന് ഘട്ടങ്ങളായി പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറുമായി മോണിറ്ററിംഗ് കമ്മറ്റിയും രൂപീകരിച്ചു.

ഒന്നാംഘട്ടത്തില്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എല്ലാ മാസവും വീടുകളിലും സ്ഥാപനങ്ങളിലുമെത്തി അജൈവ പാഴ് വസ്തുക്കള്‍ ശേഖരിക്കും. പോളിത്തീന്‍ കവറുകള്‍, പ്ലാസ്റ്റിക് ലതര്‍ മാലിന്യങ്ങള്‍, ഇ വേസ്റ്റ് തുടങ്ങിയ എല്ലാ ഇനം പാഴ് വസ്തുക്കളും ശേഖരിച്ച് മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്ററില്‍ വെച്ച് തരം തിരിച്ച് സംസ്‌ക്കരണത്തിന് അയക്കുന്നതാണ്. വീടുകളില്‍ നിന്ന് പ്രതിമാസം 50 രൂപയും കടകളില്‍ നിന്ന് പാഴ് വസ്തുക്കളുടെ തോതനുസരിച്ചും യൂസര്‍ഫീ ഈടാക്കും.

The Haritham Sundaram Kattipara project was started as part of the Kattipara Haritha Kerala Mission

Next TV

Top Stories