റീ ടാറിങ്ങ് ചെയ്തിട്ട് ഒരാഴ്ച, പൊട്ടിപൊളിഞ്ഞ് മേപ്പയ്യൂര്‍- നെല്യാടി റോഡ്

റീ ടാറിങ്ങ് ചെയ്തിട്ട് ഒരാഴ്ച, പൊട്ടിപൊളിഞ്ഞ് മേപ്പയ്യൂര്‍- നെല്യാടി റോഡ്
Jun 14, 2023 01:02 PM | By SUHANI S KUMAR

 മേപ്പയ്യൂര്‍: ഒരാഴ്ച മുന്‍പാണ് മേപ്പയ്യൂര്‍- നെല്യാടി റോഡ് റീ ടാറിങ്ങ് ചെയ്തത്. എന്നാല്‍ തൊട്ട് പിന്നാലെ റോഡ് പൊളിഞ്ഞ് ഇളകി തുടങ്ങി.

പേരാമ്പ്ര- കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളില്‍ ഒന്നാണ് മേപ്പയ്യൂര്‍- നെല്യാടി റോഡ്. 39.95 കോടി രൂപയുടെ ധനകാര്യ അനുമതി ലഭിച്ച റോഡ് 9.59 കിലോമീറ്റര്‍ ദൂരത്തില്‍ ബിഎം ഏന്റ് ബിസിയില്‍ 7 മീറ്റര്‍ വീതിയില്‍ ടാറിംങ്ങും ഡ്രൈനേജ് ഉള്‍പ്പെടെ 10 മീറ്റര്‍ വീതിയിലാണ് ഈ റോഡ് നിര്‍മ്മിക്കുന്നത്. എല്ലാ വര്‍ഷവും ബജറ്റില്‍ വകയിരുത്തകയല്ലാതെ റോഡ് പ്രവൃത്തി ഇതേ വരെ ആരംഭിച്ചില്ലെന്ന് പൊതുവെ പരാതി ഉയരുന്നുണ്ട്.

ഈ റോഡിന്റെ സ്ഥലം ഏറ്റെടുക്കല്‍ നടപടിക്ക് കാലതാമസം വരുന്നത് കൊണ്ട് ഈ റോഡിന് അടിയന്തിര ടാറിംഗ് നടത്തുവാന്‍ 2.4 കോടി രൂപ മെയ് 17ന് ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ 2.4 കോടി ചിലവില്‍ ഒരാഴ്ച മുന്‍പ് റീ ടാര്‍ ചെയ്ത റോഡാണ് പല സ്ഥലങ്ങളിലും പൊട്ടിപ്പൊളിഞ്ഞത്.

കോടി കണക്കിന് രൂപ ചെലവഴിച്ച് റീ ടാര്‍ ചെയ്ത റോഡ് പൊട്ടിപ്പൊളിഞ്ഞതിനെ പറ്റി സമഗ്ര അന്വേഷണം നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മേപ്പയ്യൂര്‍ മുതല്‍ നരക്കോട് വരെയുള്ള ഇരുചക്രവാഹനത്തിലെ യാത്ര പോലും ദുഷ്‌കരമാണ്.

true vision koyilandy Mepayyur-Nelyadi road broke down

Next TV

Related Stories
യാത്രയ്ക്കിടയില്‍ 3 പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടു.

May 15, 2024 11:43 PM

യാത്രയ്ക്കിടയില്‍ 3 പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടു.

യാത്രയ്ക്കിടയില്‍ 3 പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടു. 15-5-2024 ബുധനാഴ്ച ബാലുശ്ശേരി- കിനാലൂര്‍ യാത്രയ്ക്കിടയില്‍...

Read More >>
കൂരാച്ചുണ്ടില്‍ ഭര്‍ത്ത്മതിയായ യുവതിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

May 14, 2024 10:32 PM

കൂരാച്ചുണ്ടില്‍ ഭര്‍ത്ത്മതിയായ യുവതിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

കൂരാച്ചുണ്ടില്‍ ഭര്‍ത്ത്മതിയായ യുവതിയെ മൊബൈലില്‍ നഗ്‌ന ചിത്രങ്ങള്‍ കാണിച്ചും ഭീഷണിപ്പെടുത്തിയും ശല്യം...

Read More >>
സാമൂഹ്യ പുരോഗതിക്ക് സ്ത്രീകള്‍ സ്വയം ശാക്തീകരിക്കപ്പെടണം -കെ.അജിത

May 10, 2024 04:54 PM

സാമൂഹ്യ പുരോഗതിക്ക് സ്ത്രീകള്‍ സ്വയം ശാക്തീകരിക്കപ്പെടണം -കെ.അജിത

ചെറുതും വലുതുമായ സംഘടനകളിലൂടെയാണ് സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുന്നത്. സ്ത്രീ സംവരണം കൊണ്ടുമാത്രം ഇന്ന് നിലനില്‍ക്കുന്ന...

Read More >>
കരിപ്പാല രാഘവൻ മാസ്‌റ്റർ അനുസ്‌മരണ സമ്മേളനം കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്‌തു

May 10, 2024 04:48 PM

കരിപ്പാല രാഘവൻ മാസ്‌റ്റർ അനുസ്‌മരണ സമ്മേളനം കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്‌തു

കരിപ്പാലയുടെ പ്രവർത്തനങ്ങൾ പൊതു പ്രവർത്തകർക്ക് മാതൃകയായിരുന്നു. ഇപ്പോൾ എല്ലാവരും ഓൺലൈനിലാണ്...

Read More >>
ബാലുശ്ശേരി ത്രിവേണി സൂപ്പർമാർക്കറ്റിൽ സ്കൂൾ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

May 10, 2024 04:39 PM

ബാലുശ്ശേരി ത്രിവേണി സൂപ്പർമാർക്കറ്റിൽ സ്കൂൾ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

ചടങ്ങിൽ യൂണിറ്റ് ഇൻ ചാർജ് കെ.പി സരിത അദ്ധ്യക്ഷത...

Read More >>
Top Stories










News Roundup