ലോക സംഗീത ദിനാഘോഷവും മഴവില്‍കലാ കൂട്ടായ്മയുടെ വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു

ലോക സംഗീത ദിനാഘോഷവും മഴവില്‍കലാ കൂട്ടായ്മയുടെ വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു
Jun 22, 2023 11:35 AM | By SNEHA SAJEEV

നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കലാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മഴവില്‍ കലാ കൂട്ടായ്മയുടെ വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടനവും ലോക സംഗീത ദിനാഘോഷവും സംഘടിപ്പിച്ചു.

മഴവില്‍ കലാ കൂട്ടായ്മയുടെ സംഗീത വിഭാഗം മഴവില്‍ ലയം, അഭിനയ വിഭാഗം മഴവില്‍ അരങ്ങ്, നൃത്ത വിഭാഗം മഴവില്‍ നടനം എന്നിവയും ലോക സംഗീത ദിനാഘോഷവും പ്രശസ്ത ഗായകന്‍ ഇന്‍സാഫ് അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് സത്യന്‍ കുളിയാപ്പൊയിലില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഗായിക സിബി സുമ മുഖ്യാതിഥിയായി. പ്രധാനാധ്യാപകന്‍ ടീ. മുനാസ് ഉപഹാര സമര്‍പ്പണം നടത്തി.

സ്റ്റാഫ് സെക്രട്ടറി ടി.എം. സുരേഷ് ബാബു, മഴവില്‍ അരങ്ങ് അധ്യാപകന്‍ കോഡിനേറ്റര്‍ ടി.കെ. അനീഷ്, മഴവില്‍ നടനം കോഡിനേറ്റര്‍ സാജിറ, പ്രൈമറി വിഭാഗം മഴവില്‍ അധ്യാപകന്‍ കോഡിനേറ്റര്‍ എ.കെ. സുരേഷ് ബാബു, ഡെപ്യൂട്ടി എച്ച്എം ഷീജ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

തുടര്‍ന്ന് മഴവില്‍ കലാ കൂട്ടായ്മയുടെ വിവിധ ഉപഗ്രൂപ്പുകള്‍ ചേര്‍ന്ന് അവതരിപ്പിച്ച മഴവില്‍ വര്‍ണ്ണങ്ങളില്‍ ഗാനമേള, ഏകാഭിനയം, നൃത്തനൃത്യങ്ങള്‍, ഉപകരണ സംഗീതങ്ങളുടെ അവതരണം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടന്നു.

കലാ കൂട്ടായ്മ ജനറല്‍ കോഡിനേറ്റര്‍ കെ.സി. രാജീവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മഴവില്‍ ലയം അധ്യാപിക കോഡിനേറ്റര്‍ ജിഷിത നന്ദി പറഞ്ഞു.

Organized World Music Day celebration and inauguration of various sections of Mazhavil Art Association

Next TV

Related Stories
യാത്രയ്ക്കിടയില്‍ 3 പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടു.

May 15, 2024 11:43 PM

യാത്രയ്ക്കിടയില്‍ 3 പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടു.

യാത്രയ്ക്കിടയില്‍ 3 പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടു. 15-5-2024 ബുധനാഴ്ച ബാലുശ്ശേരി- കിനാലൂര്‍ യാത്രയ്ക്കിടയില്‍...

Read More >>
കൂരാച്ചുണ്ടില്‍ ഭര്‍ത്ത്മതിയായ യുവതിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

May 14, 2024 10:32 PM

കൂരാച്ചുണ്ടില്‍ ഭര്‍ത്ത്മതിയായ യുവതിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

കൂരാച്ചുണ്ടില്‍ ഭര്‍ത്ത്മതിയായ യുവതിയെ മൊബൈലില്‍ നഗ്‌ന ചിത്രങ്ങള്‍ കാണിച്ചും ഭീഷണിപ്പെടുത്തിയും ശല്യം...

Read More >>
സാമൂഹ്യ പുരോഗതിക്ക് സ്ത്രീകള്‍ സ്വയം ശാക്തീകരിക്കപ്പെടണം -കെ.അജിത

May 10, 2024 04:54 PM

സാമൂഹ്യ പുരോഗതിക്ക് സ്ത്രീകള്‍ സ്വയം ശാക്തീകരിക്കപ്പെടണം -കെ.അജിത

ചെറുതും വലുതുമായ സംഘടനകളിലൂടെയാണ് സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുന്നത്. സ്ത്രീ സംവരണം കൊണ്ടുമാത്രം ഇന്ന് നിലനില്‍ക്കുന്ന...

Read More >>
കരിപ്പാല രാഘവൻ മാസ്‌റ്റർ അനുസ്‌മരണ സമ്മേളനം കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്‌തു

May 10, 2024 04:48 PM

കരിപ്പാല രാഘവൻ മാസ്‌റ്റർ അനുസ്‌മരണ സമ്മേളനം കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്‌തു

കരിപ്പാലയുടെ പ്രവർത്തനങ്ങൾ പൊതു പ്രവർത്തകർക്ക് മാതൃകയായിരുന്നു. ഇപ്പോൾ എല്ലാവരും ഓൺലൈനിലാണ്...

Read More >>
ബാലുശ്ശേരി ത്രിവേണി സൂപ്പർമാർക്കറ്റിൽ സ്കൂൾ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

May 10, 2024 04:39 PM

ബാലുശ്ശേരി ത്രിവേണി സൂപ്പർമാർക്കറ്റിൽ സ്കൂൾ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

ചടങ്ങിൽ യൂണിറ്റ് ഇൻ ചാർജ് കെ.പി സരിത അദ്ധ്യക്ഷത...

Read More >>
Top Stories










News Roundup