ബാലുശ്ശേരി: പുത്തൂര്‍വട്ടം പുത്തൂര്‍ ബാലാനന്ദന്‍ (80) അന്തരിച്ചു. നടുവല്ലൂര്‍ എ.യു.പി സ്‌കൂള്‍ റിട്ട. അദ്ധ്യാപകനായിരുന്നു.
അഖില കേരള ബാലജനസംഖ്യ കൊയിലാണ്ടി യൂനിയന്‍ രക്ഷാധികാരി, ബ്രദേഴ്സ് പുത്തൂര്‍ വട്ടം രക്ഷാധികാരി, പുത്തൂര്‍ വട്ടംഗ്രാമീണം സ്വയം സഹായ സംഘം സ്ഥാപക പ്രസിഡന്റ്, എന്‍.സി.പി ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ശശികല (വടകര). മകള്‍ : ജിത (ഡല്‍ഹി) . മരുമകന്‍ : വിജയകുമാര്‍ (എഞ്ചിനീയര്‍ , ഡല്‍ഹി) സഹോദരങ്ങള്‍: പരേതരായ പുത്തൂര്‍ രാമകൃഷ്ണന്‍ നായര്‍ ( എല്‍.ഡി.എഫ് മുന്‍ ജില്ല കണ്‍വീനര്‍), ചന്ദ്രമതി അമ്മ.
സംസ്‌കാരം ഇന്ന് ( വ്യാഴാഴ്ച -16-11-23 )ഉച്ചക്ക് 2 ന് വീട്ടുവളപ്പില്‍.
puthoor vettam puthoor balandan obit balussery