കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് 13ാം വാർഡിൽ ഡെങ്കി പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായി പഞ്ചായത്ത് തല യോഗം ചേർന്നു.
വാർഡ് മെമ്പർമാർ, ആശ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.കൂരാച്ചുണ്ട് സി. എച്ച്. സി ഹെൽത്ത് ഇൻസ്‌പെക്ടർ അരവിന്ദൻ ഏ. സി സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പോളി കാരക്കട അധ്യക്ഷത വഹിച്ചു. സിഎച്സി മെഡിക്കൽ ഓഫീസർ ഡോ. അസ്‌ലം ഫാറൂഖ്, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.അനു ഹോമിയോ മെഡിക്കൽ ഓഫിർ ഡോ. ബിനീഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മാരായ ഓ. കെ അമ്മദ്,ഡാർലി എബ്രഹാം, സിമിലിബിജു. എന്നിവർ സംസാരിച്ചു.
പ്രദേശത്ത് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ ജെ എച്ച്. ഐ ജോൺസൺ ജോസഫ് വിശദീകരിച്ചു. ആറ് ടീമുകളായി ഉറവിട നശീകരണ പ്രവർത്തനം നടത്തുകയും, ഇൻഡോർ സ്പ്രേയിങ്, മൈക്ക് പ്രചരണം എന്നിവ നടത്തുകയും ചെയ്തു
dengue fever; A panchayat level meeting was held to strengthen the prevention activities