---
title: " താമരശ്ശേരിയിലെ സ്കൂട്ടർ അപകടത്തില്‍ കൂരാച്ചുണ്ട് സ്വദേശിക്ക്  ദാരുണാന്ത്യം"
english_title: "A native of Koorachund met a tragic end in a scooter accident in Thamarassery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213546/a-native-of-koorachund-met-a-tragic-end-in-a-scooter-accident-in-thamarassery"
published_at: "2024-06-20T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6674372290943_0000_ATTACH__.jpg"
keywords: []
---

#  താമരശ്ശേരിയിലെ സ്കൂട്ടർ അപകടത്തില്‍ കൂരാച്ചുണ്ട് സ്വദേശിക്ക്  ദാരുണാന്ത്യം

> **Lead Summary:** **താമരശ്ശേരി :** താമരശ്ശേരി മുക്കം റോഡില്‍ വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപമുണ്ടായ അപകടത്തില്‍ കൂരാച്ചുണ്ട് സ്വദേശിക്ക് ദാരുണാന്ത്യം.

## Article Content

**താമരശ്ശേരി :** താമരശ്ശേരി മുക്കം റോഡില്‍ വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപമുണ്ടായ അപകടത്തില്‍ കൂരാച്ചുണ്ട് സ്വദേശിക്ക് ദാരുണാന്ത്യം.

കൂരാച്ചുണ്ട് പടിഞ്ഞാറ്റി മടത്തില്‍ ജീവന്‍ (19) ആണ് മരിച്ചത്. കൂടെയാത്രചെയ്ത കക്കയം കരിയാത്തുംപാറ അലയംമ്പാറ ആദര്‍ശിന് (22) പരുക്കേല്‍ക്കുകയും ചെയ്തു.

സൈഡ് കൊടുക്കുന്നതിനിടയില്‍ റോഡരികില്‍ നിന്നുംതെന്നി വീണ സ്‌കൂട്ടറില്‍ നിന്നും ഇരുവരും ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു. ഇന്നുച്ചയോടെയാണ് അപകടമുണ്ടായത്.

കൂരാച്ചുണ്ടിലെ വ്യാപാരി ബിനുവിൻ്റെ മകനാണ് . കല്ലാനോട് സെൻ്റ്: മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്ലസ്ടു പഠനം പൂർത്തിയാക്കി ഉപരിപഠനത്തിന് തയ്യാറെടുക്കുകയായിരുന്നു സച്ചൂസ് എന്ന് വിളിപ്പേരുള്ള ജീവൻ. അമ്മ വിജിത . രണ്ട് സഹോദരങ്ങൾ .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213546/a-native-of-koorachund-met-a-tragic-end-in-a-scooter-accident-in-thamarassery)