---
title: "കിണറില്‍ വീണപോത്തിന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന; പുറത്തെടുക്കാന്‍ 2 മണിക്കൂര്‍ സാഹസിക യജ്ഞം"
english_title: "Perampra Fire Rescue Sena rescues a buffalo that fell into a well; A 2 hour adventure to get out"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/217367/perampra-fire-rescue-sena-rescues-a-buffalo-that-fell-into-a-well-a-2-hour-adventure-to-get-out"
published_at: "2024-07-04T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686c6f0ece16_0000_ATTACH__.jpg"
keywords: []
---

# കിണറില്‍ വീണപോത്തിന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന; പുറത്തെടുക്കാന്‍ 2 മണിക്കൂര്‍ സാഹസിക യജ്ഞം

> **Lead Summary:** **കൂരാച്ചുണ്ട് : **കൂരാച്ചുണ്ടില്‍ആള്‍മറയില്ലാത്ത 25 അടി താഴ്ചയുള്ള കിണറ്റില്‍ വീണ പോത്തിനെ പേരാമ്പ്ര ഫയര്‍ഫോഴ്‌സ് നാ്ട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തു.

## Article Content

**കൂരാച്ചുണ്ട് : **കൂരാച്ചുണ്ടില്‍ആള്‍മറയില്ലാത്ത 25 അടി താഴ്ചയുള്ള കിണറ്റില്‍ വീണ പോത്തിനെ പേരാമ്പ്ര ഫയര്‍ഫോഴ്‌സ് നാ്ട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തു.

ഓഞ്ഞില്‍ പാലക്കാട്ടേല്‍ ജോര്‍ജിന്റെ മൂന്ന് വയസ്സ് പ്രായമായ പോത്താണ് മേയുന്നതിനിടയില്‍ കൃഷി ആവശ്യത്തിനായി നിര്‍മ്മിച്ച കിണറ്റില്‍ വീണത്.

ഫയര്‍ ഓഫീസര്‍ ശ്രീകാന്ത് കിണറ്റിലറങ്ങി പോത്തിനെ സാഹസികമായി ഹോസ്, കയര്‍ എന്നിവയില്‍ ബന്ധിച്ച് നാട്ടുകാരുടെ സഹകരണത്തോടെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.

കിണറിന്റെ പടവുകള്‍ ഇടിഞ്ഞു താഴ്ന്നത് രക്ഷാപ്രവര്‍ത്തനം പ്രയാസകരമാക്കിയെങ്കിലും മണിക്കൂറുകള്‍ നീണ്ട യജ്ഞത്തിനൊടുവിലാണ് പോത്തിനെ പുറത്തെടുത്തത്.

സീനിയര്‍ ഫയര്‍ ഓഫീസ്സര്‍ കെ ബൈജു, കെ. പി വിപിന്‍,പി എം വിജേഷ്, ജി. ബി സനല്‍കുമാര്‍,സി.കെ സ്മിതേഷ് ഹോം ഗാര്‍ഡ് പി സി അനീഷ് കുമാര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/217367/perampra-fire-rescue-sena-rescues-a-buffalo-that-fell-into-a-well-a-2-hour-adventure-to-get-out)