---
title: "കാവ്യാത്മകമായ രചനകള്‍കൊണ്ട് ഏറെ ശ്രദ്ധേയനായിരുന്ന ഗാനരചയിതാവ് പ്രകാശ് മാരാര്‍ വിടവാങ്ങി"
english_title: "Renowned lyricist Prakash Marar passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/231977/renowned-lyricist-prakash-marar-passed-away-update"
published_at: "2024-08-29T15:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d05b9b9095d_0000_ATTACH__.jpg"
keywords: []
---

# കാവ്യാത്മകമായ രചനകള്‍കൊണ്ട് ഏറെ ശ്രദ്ധേയനായിരുന്ന ഗാനരചയിതാവ് പ്രകാശ് മാരാര്‍ വിടവാങ്ങി

> **Lead Summary:** **ബാലുശ്ശേരി : **കാവ്യാത്മകമായ രചനകള്‍കൊണ്ട് ഏറെ ശ്രദ്ധേയനായിരുന്നു പ്രകാശ് മാരാര്‍. പനങ്ങാട് നോര്‍ത്ത് സുമഗിരിയിലാണ് താമസം.

## Article Content

**ബാലുശ്ശേരി : **കാവ്യാത്മകമായ രചനകള്‍കൊണ്ട് ഏറെ ശ്രദ്ധേയനായിരുന്നു പ്രകാശ് മാരാര്‍. പനങ്ങാട് നോര്‍ത്ത് സുമഗിരിയിലാണ് താമസം.

കോട്ടയം ചെങ്ങന്നൂരില്‍ സിനിമാസെറ്റില്‍ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ബുധന്‍ രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അതുല്യകാരന്‍ വിടവാങ്ങി.

ചെമ്പട , വീണ്ടുംകള്ളന്‍, അയാള്‍ ഞാനല്ല, നെല്ലിക്ക തുടങ്ങിയ സിനിമകളിലും നാടകങ്ങളിലും ഭക്തിഗാനആല്‍ബങ്ങളിലും നിരവധി പാട്ടുകളെഴുതിയിട്ടുണ്ട്.

പല ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്്തു. വലിയ സൗഹൃദവലയത്തിനുടമയായിരുന്നു പ്രകാശ്. ആര്‍ട്ടിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയനായിരുന്നു.

ഭാര്യ: സോണി (വടകര) മക്കള്‍: ഹീര, ഹൃദ്യ(കേരളബേങ്ക് കൊടുവള്ളി) മരുമകന്‍: അര്‍ജ്ജുന്‍ (നരിക്കുനി)

സംസ്‌കാരം ഇന്ന് ( 29-8-24) വൈകിട്ട് 7 മണിക്ക് വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/231977/renowned-lyricist-prakash-marar-passed-away-update)