---
title: "ഓമശ്ശേരി പെരുമ്പൊയിൽ ഹാരിസ് അന്തരിച്ചു "
english_title: "Omassery Perumboi Harris passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/246217/omassery-perumboi-harris-passed-away"
published_at: "2024-10-30T15:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6721fcee3ab55_0000_ATTACH__.jpg"
keywords: []
---

# ഓമശ്ശേരി പെരുമ്പൊയിൽ ഹാരിസ് അന്തരിച്ചു 

> **Lead Summary:** ഓമശ്ശേരി : കഴിഞ്ഞ ദിവസം കൂടരഞ്ഞി നായാടാംപൊയിൽ-പെരുമ്പൂള റോഡിൽ ബൈക്ക് കൊക്കയിലേക്കു മറിഞ്ഞ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.

## Article Content

ഓമശ്ശേരി : കഴിഞ്ഞ ദിവസം കൂടരഞ്ഞി നായാടാംപൊയിൽ-പെരുമ്പൂള റോഡിൽ ബൈക്ക് കൊക്കയിലേക്കു മറിഞ്ഞ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.

ഓമശ്ശേരിയിലെ സജീവ എസ് എസ് എഫ് പ്രവർത്തകനും ഓമശ്ശേരി പെരുമ്പൊയിൽ പരേതനായ മുഹമ്മദിൻ്റെ മകനും പ്രമുഖ മനശാസ്ത്ര വിദഗ്ധനുമായ ഡോ: സലാം സഖാഫിയുടെ അനുജനുമായ ഹാരിസ് (27) ആണ് അൽപ്പം മുമ്പ് മരണപ്പെട്ടത്.

കഴിഞ്ഞഞായറാഴ്ച വൈകീട്ട് നാലു മണിയോടെയായിരുന്നു ബൈക്കിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം നടന്നത്.തുടർ നടപടികൾക്ക് ശേഷം ഓമശ്ശേരി ചോലക്കൽ റഹ്മാനിയ ജുമാ മസ്ജിദിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/246217/omassery-perumboi-harris-passed-away)