കൂട്ടാലിട: ബാലുശ്ശേരി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയും കോഴിക്കോട് സി എച്ച് സെന്റര്‍ സെക്രട്ടറിയുമായിരുന്ന സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകന്‍ പൂനത്ത് തയ്യില്‍ ഷുക്കൂര്‍ (50) അന്തരിച്ചു.
പൂനത്ത് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ട്രഷററും മഹല്ല് റിലീഫ് കമ്മിറ്റി പ്രസിഡണ്ടുമാണ്. പേരാമ്പ്ര മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഏതാനും വര്‍ഷങ്ങളായി അര്‍ബുദയ്ക്ക് ചികിത്സയിലായിരുന്നു. മയ്യത്ത് നിസ്‌ക്കാരം ഇന്ന് രാത്രി 8:30 ന് പൂനത്ത് ജുമാമസ്ജിദില്‍.
പരേതനായ തയ്യില്‍ മൊയ്തി ഹാജിയുടെയും കുഞ്ഞാമിനയുടെയും പുത്രനാണ്. ഭാര്യ സക്കീന. മക്കള്‍ നിഹാല്‍ (മലബാര്‍ ജ്വല്ലറി), നാജിയ. സഹോദരങ്ങള്‍ ജാഫര്‍ (മലബാര്‍ ജ്വല്ലറി പാലക്കാട്), മൂസക്കുട്ടി, റംല നഫീസ, ഹസീന, പരേതരാമ സലാം, മജീദ്, സുബൈദ, അയിഷു.
Poonath Tayil Shukur passed away