പനങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.എൽ മാത്യു അന്തരിച്ചു

പനങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.എൽ മാത്യു അന്തരിച്ചു
Jan 5, 2025 12:55 PM | By Vyshnavy Rajan

കൂരാച്ചുണ്ട് : പനങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.എൽ മാത്യു (കടമല) (78) അന്തരിച്ചു.

രാഷ്ട്രീയ സാമൂഹ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന കെ. എൽ. മാത്യു പനങ്ങാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ബാലുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ, പനങ്ങാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, തലയാട് പബ്ലിക് ലൈബ്രറി പ്രസിഡന്റ്‌, സി പി ഐ (എം ) കാന്തലാട് ലോക്കൽ കമ്മിറ്റി അംഗം തുടങ്ങി ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

പനങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രം, വയലട പ്രാഥമിക ആരോഗ്യ കേന്ദ്രം, മങ്കയം ഹോമിയോ ഡിസ്‌പെൻസറി, തലയാട് ഗവ : ആയുർവേദ ഡിസ്‌പെൻസറി എന്നിവ സ്ഥാപിച്ചത് ഇദ്ദേഹം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരിക്കെയാണ്.

സാക്ഷരത പ്രവർത്തനം, യുവജനോത്സവം എന്നിവ ജനപങ്കാളിതത്തോടെ നടപ്പിലാക്കുന്നതിലും നിർണായക പങ്കു വഹിച്ചു.

കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളിയിൽ നിന്ന് തലയാട്ടേക്ക് കുടിയേറിയ കടമല ലുക്കോസിന്റെയും മറിയകുട്ടിയുടെയും മകനായി 1947 ജനുവരി 16ന് ജനനം.

വൃക്ക രോഗത്തെ തുടർന്ന് ദീർഘകാലമായി ഡയലിസിസിന് വിധേയനാണ്.

ഭാര്യ മേരി തെക്കേപറമ്പിൽ (കൂരാച്ചുണ്ട് ).

മകൾ സൗമ്യ മരുമകൻ സാബു മറ്റക്കാട്ടിൽ (മേപ്പാടി ),.

സഹോദരങ്ങൾ പരേതയായ മേരി കളമ്പുക്കാട് (തിരുവമ്പാടി ), കെ. എൽ. ഫ്രാൻസിസ്, കെ. എൽ. ജോസ് (പ്രലൈൻസ് ഏജൻസിസ്, തലയാട്.

സഹോദരൻ കെ. എൽ. ജോസിന്റെ വീട്ടിൽ ഞായർ (5/01/25)വൈകുന്നേരം 4 മണി വരെ പൊതുദർശനം.

സംസ്കാരം വൈകുന്നേരം 4 മണിക്ക് തലയാട് സെന്റ് ജോർജ് ദേവാലയ സെമിതേരിയിൽ.










Former Panangad Gram Panchayat President KL Mathew (Kadamala) (78) passed away.

Next TV

Related Stories
ചെറുക്കാട് പാടിക്കുന്നുമ്മല്‍ അഭിനന്ദ് അന്തരിച്ചു

Jun 1, 2025 04:35 PM

ചെറുക്കാട് പാടിക്കുന്നുമ്മല്‍ അഭിനന്ദ് അന്തരിച്ചു

ചെറുക്കാട് പാടിക്കുന്നുമ്മല്‍ അഭിനന്ദ് അന്തരിച്ചു...

Read More >>
കാവുന്തറ ചീരപൊയില്‍ സി.പി. മുഹമ്മദ് അന്തരിച്ചു

May 17, 2025 05:48 PM

കാവുന്തറ ചീരപൊയില്‍ സി.പി. മുഹമ്മദ് അന്തരിച്ചു

കാവുന്തറ ചീരപൊയില്‍ സി.പി. മുഹമ്മദ്...

Read More >>
 കായണ്ണ ബസാര്‍ ഇരിക്കമ്പത്ത് ഫാത്തിമ അന്തരിച്ചു

Apr 12, 2025 08:25 PM

കായണ്ണ ബസാര്‍ ഇരിക്കമ്പത്ത് ഫാത്തിമ അന്തരിച്ചു

പൈന്തോത്ത് മൊയ്തിയുടെ ഭാര്യ ഇരിക്കമ്പത്ത് ഫാത്തിമ (62) അന്തരിച്ചു....

Read More >>
വയനാട് അമ്പലവയല്‍ ആനപ്പാറ മാളിക കരിയാട്ടില്‍ വീട്ടില്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

Apr 12, 2025 01:28 PM

വയനാട് അമ്പലവയല്‍ ആനപ്പാറ മാളിക കരിയാട്ടില്‍ വീട്ടില്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

അമ്പലവയല്‍ ആനപ്പാറ മാളിക കരിയാട്ടില്‍ വീട്ടില്‍ കുഞ്ഞിരാമന്‍ നായര്‍ (73)...

Read More >>
മേപ്പയൂര്‍ ചാവട്ട് പാലാച്ചി താഴ പി.ടി.ബാലകൃഷ്ണന്‍ അന്തരിച്ചു

Apr 12, 2025 11:39 AM

മേപ്പയൂര്‍ ചാവട്ട് പാലാച്ചി താഴ പി.ടി.ബാലകൃഷ്ണന്‍ അന്തരിച്ചു

ചാവട്ട് പാലാച്ചിതാഴ പി.ടി.ബാലകൃഷ്ണന്‍ (65)...

Read More >>
 കൂട്ടാലിട തണ്ടപ്പുറത്തുമ്മല്‍ ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

Apr 12, 2025 10:26 AM

കൂട്ടാലിട തണ്ടപ്പുറത്തുമ്മല്‍ ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

തണ്ടപ്പുറത്തുമ്മല്‍ ബാലകൃഷ്ണന്‍ നായര്‍ (68)...

Read More >>
Top Stories










News Roundup






Entertainment News





https://balussery.truevisionnews.com/ //Truevisionall