കൂമുള്ളി : കൂമുള്ളി വായനശാലക്ക് സമീപം സംസ്ഥാന പാതയിൽ വെച്ച് ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂമുള്ളിയിലെ കാഞ്ഞിരമുള്ളതിൽ താമസിക്കും കടുക്കാങ്കിൽ കൃഷ്ണൻ നായർ (72) അന്തരിച്ചു.

കഴിഞ്ഞ ശനിയാഴ്ച രാത്രി കൂമുള്ളി ആശാരിക്കൽ ക്ഷേത്രോത്സവത്തിലെ താലപ്പൊലി എഴുന്നെള്ളത്ത് കണ്ട് വീട്ടിലേക്ക് നടന്നു പോകുമ്പോൾ ഗ്യാസ് സിലിണ്ടറുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണിടിച്ചത്.
സഞ്ചയനം: ശനിയാഴ്ച
അച്ഛൻ: പരേതനായ കടുക്കാങ്കിൽ അപ്പുക്കുറുപ്പ്
അമ്മ: പരേതയായ കല്യാണി അമ്മ
ഭാര്യ: പരേതയായ പ്രസന്ന ഓടയിൽ (ഇയ്യാട്).
മക്കൾ: ലിജീഷ് (ഇലക്ട്രീഷ്യൻ), ലിനീഷ്.
സഹോദരങ്ങൾ: മീനാക്ഷി അമ്മ (മൊടക്കല്ലൂർ), സരോജിനി അമ്മ (മണ്ണാം പൊയിൽ), മാധവി അമ്മ (ഉള്ളിയേരി - 19), ശ്രീധരൻ നായർ (കൂമുള്ളി)
An elderly man who was undergoing treatment died after being hit by a lorry.