നടുവണ്ണൂർ : നടുവണ്ണൂരിലെ ഓട്ടോ ഡ്രൈവർ കുറുപ്പന്ന് കണ്ടി മജീദ് അന്തരിച്ചു. ഓട്ടോ ഓടിക്കവേ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നു മജീദ്. കഴിഞ്ഞ ഞായറാഴ്ച പേരാമ്പ്ര ഭാഗത്ത് നിന്ന് സ്കൂൾ കുട്ടികളുമായി നടുവണ്ണൂരിലേക്ക് വരുമ്പോൾ ചാലിക്കര വച്ച് എതിരെ വന്ന കാർ ഓട്ടോയിൽ ഇടിക്കുകയായിരുന്നു.

കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മജീദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വാകയാട് പതിനൊന്ന്കണ്ടി സ്വദേശി കുറുപ്പന്ന് കണ്ടി ഇമ്പിച്ചാലി ഖദീജ ദമ്പതികളുടെ മകനാണ മജീദ്. ഭാര്യ : ജമീല, സഹോദരൻ : കോയ,
മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം വീട്ടിൽ ഉച്ചക്ക് പൊതുദർശനത്തിന് വെയ്ക്കും. മജീദിന്റെ ആകസ്മിക നിര്യാണത്തിൽ അനുഷോചിച്ച് നടുവണ്ണൂരിലെ ഓട്ടോഡ്രൈവർമാർ ഇന്ന് ഓട്ടം നിർത്തിവച്ചു.
Majeed passed away after seeing Kurupann natuvannoor