ഉള്ളിയേരി : ഉള്ളിയേരി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് അംഗവും, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന ഉള്ളിയേരി ഈസ്റ്റ് മുക്ക് കൈതക്കണ്ടി ഇമ്പിച്ചി മമ്മി (88) അന്തരിച്ചു. സിപിഐഎം ബാലുശ്ശേരി മുന്‍ ഏരിയ കമ്മിറ്റി അംഗം, സിഐടിയു ജില്ലാ കമ്മിറ്റിയംഗം, ചുമട്ടു തൊഴിലാളി യൂണിയന്‍ സിഐടിയു ഏരിയ സെക്രട്ടറി, മത്സ്യവിതരണ തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ്

ഉള്ളിയേരി എസ് മാര്‍ക്ക് ബീഡി കമ്പനി തൊഴിലാളി, ബീഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം, ഉള്ളിയേരി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, ദീര്‍ഘ കാലം ഉള്ളിയേരി ക്ഷീര സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥ കാലത്ത് സിപിഐ എം ഉള്ളിയേരി ലോക്കല്‍കമ്മിറ്റി സെക്രട്ടറിയായിരുന്നു. മിച്ച ഭൂമി സമരത്തില്‍ 70 ദിവസം ജയില്‍വാസം അനുഷ്ഠിച്ചു. കെഎസ്അര്‍ടിസി സമരത്തിലും ജയില്‍വാസം അനുഭവിച്ചു.
ഭാര്യ : കുഞ്ഞാമിന, മക്കള്‍ : ഷൈജ (സഹകരണ ബാങ്ക് ഉള്ളിയേരി ), ഷറീജ, ഷീന, സലീന. മരുമക്കള്‍ : കോയ (കൂട്ടാലിട ), ശംസുദ്ദിന്‍ (പള്ളിക്കര ), നൗഷാദ് (കണ്ണിപ്പൊയില്‍ ), പരേതനായ അബ്ദുല്‍ റഷീദ്. സഹോദരങ്ങള്‍ : മമ്മദ് കുട്ടി, മറിയം, ആയിഷ,പരേതരായ ബീരാന്‍. പൊതു ദര്‍ശനം 9 മണിമുതല്‍ 10. 30 വരെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍. മയ്യത്ത് നമസ്‌കാരം ഉള്ളിയേരി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ രാവിലെ 11 മണിക്ക്. പരേതനോടുള്ള ആദരസൂചകമായി ഉള്ളിയേരി ടൗണില്‍ ഉച്ചക്ക് ഒരു മണിവരെ ഹര്‍ത്താല്‍ ആചരിക്കും. അനുശോചനയോഗം 5 മണിക്ക്ഉള്ളിയേരിയില്‍.
A prominent CPM leader in Ullyeri Impichi Mammi passed away and hartal in Ullyeri till noon