പൂക്കാട്; എഴുത്തുകാരനും പ്രഭാഷകനുമായ ശിവന്‍ തെറ്റത്ത് (52) അന്തരിച്ചു. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റില്‍ സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ്. മുചുകുന്ന് സ്വദേശിയാണ്. ഇപ്പോള്‍ പൂക്കാട് കാഞ്ഞിലശ്ശേരിയിലാണ് താമസം.

ശിവന്‍ തെറ്റത്തിന്റെതായി സ്‌നേഹം മൂളുന്ന മുളന്തണ്ട്, മധുരമിഠായി, കളിവഞ്ചി തുടങ്ങിയ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അച്ഛന്‍ : പരേതനായ കുഞ്ഞിരാമന്‍ നായര്‍. അമ്മ : കല്യാണി അമ്മ. ഭാര്യ:ബിനിത (ആര്‍.ടി.ഒ ഓഫീസ് കോഴിക്കോട്) മകള്‍: ജഹനാര (വിദ്യാര്‍ത്ഥി. പയ്യന്നൂര്‍ കോളേജ്). സഹോദരങ്ങള്‍: രാധാകൃഷ്ണന്‍, ബിന്ദു, പരേതനായ സുരേന്ദ്രന്‍.
Writer and speaker Sivan Thettath passes away