കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രഥമ പ്രസിഡന്റും എൽ.ജെ.ഡി. സംസ്ഥാന കമ്മറ്റി അംഗവും സീനിയർ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രഥമ പ്രസിഡന്റും എൽ.ജെ.ഡി. സംസ്ഥാന കമ്മറ്റി അംഗവും സീനിയർ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ മാസ്റ്റർ അന്തരിച്ചു
Nov 9, 2022 03:15 PM | By Balussery Editor

നടുവണ്ണൂർ:കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രഥമ പ്രസിഡന്റും എൽ.ജെ.ഡി. സംസ്ഥാന കമ്മറ്റി അംഗവും സീനിയർ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ മാസ്റ്റർ (89) അന്തരിച്ചു.

ആദ്യത്തെ കോഴിക്കോട് ജില്ലാ കൗൺസിൽ വൈസ് പ്രസിഡന്റ് ആർ.ടി.ഒ. അംഗം അധ്യാപക സംഘടനയുടെ മുൻ സംസ്ഥാന ഭാരവാഹി കെ.പി.ടി.യുണിയൻ ജില്ലാ പ്രസിഡന്റ് അവിഭക്ത ജനതാദൾ ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് ബാലുശ്ശേരി അർബൻ ബാങ്കിന്റെ ദീർഘകാല പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു.

ഉളളിയേരി കൊയിലാണ്ടി റുട്ടിൽ പാലോറ സ്റ്റോപ്പിന് അടുത്താണ് അദ്ദേഹം കുടുംബസമ്മേതം താമസിച്ചിവരുന്നത്.

ഒറവിൽ ബ്ലോക്ക് സമിതി സഹകരണ സംഘത്തിന്റെ സ്ഥാപകനും ചെയർമാനും നടുവണ്ണൂർ അഗ്രിക്കൾച്ചറൽ ഡവലപ്മെന്റ് ആന്റ് പെൻഷനേഴ്സ് വെൽഫയർ സഹകരണ സംഘത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റും ആയ കുഞ്ഞികൃഷ്ണൻ മാസ്റ്റർ മലബാറിലെ അറിയപ്പെടുന്ന പ്രാസംഗികനായിരുന്നു.

അധ്യാപകൻ എന്ന നിലയിൽ വലിയൊരു ശിക്ഷ്യ സമ്പത്തിന് ഉടമകൂടിയാണ് അദ്ദേഹം.

ജീവിതത്തിന്റെ അവസാന ഘട്ടം വരെ പൊതുവേദികളിൽ നിറഞ്ഞു നിൽക്കുകയും പ്രാദേശിക വിഷയങ്ങളിൽ സജീവമായി ഇടപ്പെടുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.

ഭാര്യ എ.കെ.ലീല. മക്കൾ അനിത, സുനിത, വിനീത(സെയിൽ ടാക്സ് ഓഫീസ്), സനിത.

മരുമക്കൾ ഗംഗാധരൻ (വളയം), ടി.യം.രവീന്ദ്രൻ (വില്ല്യാപ്പള്ളി), ശശീന്ദ്രൻ (നന്മണ്ട), പി.പി.രാജൻ (കരുവണ്ണൂർ).

സഹോദരങ്ങൾ കാഞ്ഞിക്കാവ് ഭാസ്കരൻ മാസ്റ്റർ, ശ്രീധരൻ, പരേതരായ ഗോവിന്ദൻ, ഗംഗാധരൻ, ലക്ഷ്മി.

സംസ്കാരം നാളെ കാലത്ത് (10-11-202 വ്യാഴം) 11 മണിക്ക് വീട്ട് വളപ്പിൽ.

First President of Kozhikode District Panchayat, L.J.D. Kanjikav Kunjikrishnan Master (89), who was a member of the state committee and a senior socialist leader, has passed away

Next TV

Related Stories
നന്മണ്ട: നെല്ലിയാല്‍ കുട്ടിമാളു അമ്മ അന്തരിച്ചു

Apr 16, 2024 09:42 AM

നന്മണ്ട: നെല്ലിയാല്‍ കുട്ടിമാളു അമ്മ അന്തരിച്ചു

നന്മണ്ട: നെല്ലിയാല്‍ കുട്ടിമാളു അമ്മ(99)അന്തരിച്ചു. സംസ്‌കാരം ഇന്ന്(16.04.2024) ഉച്ചക്ക് 12 മണി...

Read More >>
അത്തോളി: അണ്ടിക്കോട് ചൈത്രത്തില്‍ സത്യ  അന്തരിച്ചു

Apr 15, 2024 09:56 PM

അത്തോളി: അണ്ടിക്കോട് ചൈത്രത്തില്‍ സത്യ അന്തരിച്ചു

അത്തോളി: അണ്ടിക്കോട് ചൈത്രത്തില്‍ സത്യ (87) (റിട്ട: യു.ഡിടൈപ്പിസ്റ്റ് വൈദ്യുതി ഭവന്‍ പട്ടം )...

Read More >>
നടുവണ്ണൂര്‍: അവിടനല്ലൂരിലെ വിമുക്തഭടന്‍ ചെട്ട്യാന്‍ കണ്ടി കുഞ്ഞസ്സന്റെ മകന്‍ സി.കെ. ഷബീര്‍  അന്തരിച്ചു.

Apr 15, 2024 09:10 PM

നടുവണ്ണൂര്‍: അവിടനല്ലൂരിലെ വിമുക്തഭടന്‍ ചെട്ട്യാന്‍ കണ്ടി കുഞ്ഞസ്സന്റെ മകന്‍ സി.കെ. ഷബീര്‍ അന്തരിച്ചു.

നടുവണ്ണൂര്‍: അവിടനല്ലൂരിലെ വിമുക്തഭടന്‍ ചെട്ട്യാന്‍ കണ്ടി കുഞ്ഞസ്സന്റെ മകന്‍ സി.കെ. ഷബീര്‍ (38) അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന്...

Read More >>
കൂരാച്ചുണ്ട്: ചിറ്റാട്ടുക്കുന്നേല്‍ ത്രേസ്യ ജോര്‍ജ് അന്തരിച്ചു

Apr 15, 2024 12:08 PM

കൂരാച്ചുണ്ട്: ചിറ്റാട്ടുക്കുന്നേല്‍ ത്രേസ്യ ജോര്‍ജ് അന്തരിച്ചു

കൂരാച്ചുണ്ട്: ചിറ്റാട്ടുക്കുന്നേല്‍ ത്രേസ്യ ജോര്‍ജ് (91) അന്തരിച്ചു. സംസ്‌കാരം ഇന്ന് (15/04/2024 ) തിങ്കള്‍ ഉച്ചകഴിഞ്ഞ് കൂരാച്ചുണ്ട്...

Read More >>
കൂരാച്ചുണ്ട്: വെളിയത്ത് ജിജി (55) അന്തരിച്ചു.

Apr 15, 2024 11:04 AM

കൂരാച്ചുണ്ട്: വെളിയത്ത് ജിജി (55) അന്തരിച്ചു.

കൂരാച്ചുണ്ട്: വെളിയത്ത് ജിജി (55) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട്...

Read More >>
സിഐഎസ്എഫ് റിട്ട: സബ് ഇന്‍സ്‌പെക്ടര്‍ നന്മണ്ട കുഴിക്കരന്‍ കുഴിയില്‍ കെ ടി ചന്തു അന്തരിച്ചു

Apr 14, 2024 11:40 PM

സിഐഎസ്എഫ് റിട്ട: സബ് ഇന്‍സ്‌പെക്ടര്‍ നന്മണ്ട കുഴിക്കരന്‍ കുഴിയില്‍ കെ ടി ചന്തു അന്തരിച്ചു

സിഐഎസ്എഫ് റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ നന്മണ്ട കുഴിക്കരന്‍ കുഴിയില്‍ കെ ടി ചന്തു ( 71) അന്തരിച്ചു....

Read More >>
Top Stories